പോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്, ദൃശ്യങ്ങൾ പുറത്ത്
text_fieldsബ്രസീൽ : മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുകയും തുടർന്ന് വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഇപ്പോഴിതാ ബ്രസീലിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഇത്തരത്തിൽ ഫോൺ പൊട്ടിത്തെറിച്ച് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് യുവതി.
സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ സെലക്ട് ചെയ്യുന്ന യുവതിയെ ദൃശ്യങ്ങളിൽ കാണാം. തൻ്റെ മൊബൈൽ ഫോൺ പാന്റിൻ്റെ പുറകിലെ പോക്കറ്റിലാണ് വെച്ചിരിക്കുന്നത്. ഈ സമയം പോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടി തെറിക്കുകയും പിന്നാലെ തീ പടരുകയും ചെയ്യുന്നു.
ഭയന്ന് നിലവളിച്ച് ഓടുന്ന യുവതിക്ക് പിന്നാലെ അവരുടെ ഭർത്താവും ഓടുന്നു. തീ കെടുത്താൻ അയാൾ ശ്രമിക്കുന്നു. ഭർത്താവിൻ്റെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതി വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമെന്റുമായി രംഗത്തെത്തുന്നത്.
ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് ഒരു വിഭാഗം പറയുമ്പോൾ വിപണിയിലെത്തുന്ന ഫോണുകളുടെ നിലവാരത്തെക്കുറിച്ചായിരുന്നു മറ്റ് കമെന്റുകൾ. അതേസമയം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

