Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്ജിദിൽ നിന്നു ഇറങ്ങി വന്ന ആളെ നടുറോഡിൽ തീകൊളുത്തി

text_fields
bookmark_border
മസ്ജിദിൽ നിന്നു ഇറങ്ങി വന്ന ആളെ നടുറോഡിൽ തീകൊളുത്തി
cancel

ലണ്ടൻ: മസ്ജിദിൽ നിന്നു ഇറങ്ങി വന്ന 70 കാരനെ തീ കൊളുത്തി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.യു.കെയിൽ ബർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ കഴിഞ്ഞദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം.

മസ്ജിദിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷം ജാക്കറ്റിനു തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാർ ഓടിയെത്തിയാണ് തീ അണച്ച് 70 കാരനെ രക്ഷിച്ചത്.

സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിനാണു പൊലീസ് ഉത്തരവിട്ടത്. തീകൊളുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തീ കൊളുത്തിയതിന് ശേഷം അക്രമി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ മാസം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ 82 കാരനെ തീകൊളുത്തിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നു വെസ്റ്റ്മിഡ്‌ലാൻഡ്സ് പൊലീസും മെട്രോപൊളിറ്റൻ പൊലീസും അന്വേഷിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The person who came down from the mosque was set on fire in the middle of the road
Next Story