വേണ്ടതെല്ലാം സ്വന്തമായി ഉൽപാദിപ്പിക്കുന്ന, ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തമായ ലോകത്തിലെ ഏക രാജ്യം!
text_fieldsലോകത്ത് 100 ശതനമാനം ഭക്ഷ്യസുരക്ഷ കൈവരിച്ച രാജ്യങ്ങൾ ഉണ്ടാകുമോ എന്നത് സംശയമായിരിക്കും. എന്നാൽ അങ്ങനെ ഒരു രാജ്യം ഉണ്ട്, തെക്കേ അമേരിക്കയിൽ. പേര് ഗയാന. 186 രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജർമനിയിലെ ഗോട്ടിംഗൻ സർവകലാശാലയും എഡിൻബർഗ് സർവകലാശാലയും നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തു വരുന്നത്. റിപ്പോർട്ട് പ്രകാരം ഗയാനയാണ് തിരഞ്ഞെടുക്കപ്പെട്ട ഏഴു ഭക്ഷ്യ ഗ്രൂപ്പുകളിലുൾപ്പെടുന്ന രാജ്യങ്ങളിൽ ഏറ്റവും സ്വയം പര്യാപ്തം. ചൈനയും വിയറ്റ്നാമുമാണ് റണ്ണേഴ്സ് അപ്പ്.
ആഗോള വ്യാപാരത്തിൽനിന്ന് വിട്ടുനിന്നാലോ അതിർത്തികൾ അടച്ചാലോ ഗയാനയെ വേഗം ബാധിക്കില്ല. ധാന്യങ്ങളും മാംസവുമെല്ലാം രാജ്യത്തു തന്നെ ഉൽപാദിപ്പിക്കാനും അവ കാര്യക്ഷമമായി വിതരണം ചെയ്യാനും അവർക്കാകും എന്നതുതന്നെയാണ് അതിനു പിന്നിലെ രഹസ്യം. ഏകദേശം എട്ട് ലക്ഷമാണ് ഗയാനയിലെ ജനസംഖ്യ.
പഠനങ്ങൾ പ്രകാരം എല്ലാത്തിലും സ്വയം പര്യാപ്തമായ മറ്റ് രാജ്യങ്ങൾ ഇല്ല. ഉദാഹരണത്തിന് ഗൾഫ് കോർപ്പറേഷൻ സ്വയം പര്യാപ്തമായിട്ടുള്ളത് മാംസോൽപാദനത്തിൽ മാത്രമാണ്. പച്ചക്കറി ഉൽപാദനത്തിൽ ഒരു രാജ്യവും സ്യയം പര്യാപ്തരല്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

