യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് അന്തരാഷ്ട്ര കോടതി അന്വേഷിക്കും
text_fieldsഹേഗ്: യുക്രയ്ൻ യുദ്ധത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് എത്രയും വേഗം അന്വേഷണം ആരംഭിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിനുമുമ്പ് നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടർ കരീം ഖാൻ പ്രസ്താവനയിൽ പറഞ്ഞു, 2013-'14 കാലത്ത് യുക്രെയ്നിൽ നിലനിന്ന റഷ്യൻ അനുകൂല ഭരണകൂടം കിയവിലെ യൂറോപ്യൻ അനുകൂല പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്തിയതിനെക്കുറിച്ചും 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലെയും കിഴക്കൻ യുക്രെയ്നിലെയും കുറ്റകൃത്യങ്ങളെക്കുറിച്ചും കോടതി ഇതിനകം പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

