Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ശാ​ന്തി​യ​ക​ന്ന്​...

അ​ശാ​ന്തി​യ​ക​ന്ന്​ ഗ​ൾ​ഫ്​; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സ​ലോ​കം

text_fields
bookmark_border
അ​ശാ​ന്തി​യ​ക​ന്ന്​ ഗ​ൾ​ഫ്​; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സ​ലോ​കം
cancel

ദു​ബൈ: യു.​എ​സും ഇ​റാ​നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച്​ ര​ണ്ടു​ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ശാ​ന്തം. വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ന്​ നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു സം​ഭ​വ​ങ്ങ​ളൊ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. പാ​കി​സ്താ​നി​ൽ ന​ട​ക്കു​ന്ന യു.​എ​സ്​-​ഇ​റാ​ൻ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ സു​സ്ഥി​ര സ​മാ​ധാ​ന​ത്തി​ന്​ വ​ഴി തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ. പ്ര​വാ​സ​ലോ​ക​വും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ വ്യോ​മ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ശ​ബ്​​ദ​വും മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ളും ഇ​ല്ലാ​താ​യ​തോ​ടെ ത​ന്നെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ പ്ര​ത്യാ​ശ​യി​ലാ​ണ്. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ബി​സി​ന​സ്, തൊ​ഴി​ൽ രം​ഗ​ങ്ങ​ളെ​ല്ലാം വീ​ണ്ടും സ​ജീ​വ​മായി. വ്യോ​മ ഗ​താ​ഗ​ത​വും പി​ന്നാ​ലെ സ​മു​ദ്ര ഗ​താ​ഗ​ത​വും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തോ​ടെ എ​ല്ലാം പ​ഴ​യ​പ​ടി ആ​യി​ത്തീ​രു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം ഹു​ർ​മു​സ്​ ക​ട​ലി​ടു​ക്കി​ൽ സ​മു​ദ്ര ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​ൽ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക ശ​ക്​​ത​മാ​ണ്. ഹു​ർ​മു​സ്​ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക്​ എ​ത്തി​യാ​ലേ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വാ​ണി​ജ്യ മേ​ഖ​ല​യി​ലെ സ്തം​ഭ​നാ​വ​സ്ഥ​യും എ​ണ്ണ വി​പ​ണി​യി​ലെ ത​ട​സ​ങ്ങ​ളും നീ​ങ്ങു​ക​യു​ള്ളൂ. നി​ല​വി​ൽ ഹു​ർ​മു​സ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​മി​ത​മാ​യ ക​പ്പ​ലു​ക​ൾ മാ​ത്ര​മാ​ണ്​ ക​ട​ന്നു​പോ​യ​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. വിഷയത്തി​ൽ പാ​കി​സ്താ​നി​ൽ ആ​രം​ഭി​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ വ്യ​ക്​​ത​ത​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​റാ​ൻ ക​ടു​ത്ത നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന​ത്​ ആ​ശ​ങ്ക​ക്ക്​ ഇ​ട​യാ​ക്കു​ന്ന​താ​ണ്. അ​തേ​സ​മ​യം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി ക​ഴി​ഞ്ഞ​ദി​വ​സം ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, വ്യോ​മ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​തി​വേ​ഗ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 40 ദി​വ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​വും വ്യോ​മ​പാ​ത​യും ബു​ധ​നാ​ഴ്ച രാ​ത്രി തു​റ​ന്നി​രു​ന്നു. അ​തേ​സ​മ​യം കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഖ​ത്ത​ർ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​വും വ്യാ​ഴാ​ഴ്ച തു​റ​ന്നി​ട്ടു​ണ്ട്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വീ​സു​ക​ൾ പു​ന​രം​രം​ഭി​ക്കു​ക​യെ​ന്നാ​ണ്​ വി​വ​രം. യു.​എ.​ഇ, ഒ​മാ​ൻ, സൗ​ദി അ​ട​ക്ക​മു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നേ​ര​ത്തെ ത​ന്നെ വി​മാ​ന സ​ർ​വീ​സു​ക​ൾ തു​ട​രു​ന്നു​ണ്ട്. വ്യോ​മ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​​ പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldIran-USStrait of Hormuzgulf
News Summary - Gulf in turmoil; diaspora in relief
Next Story