Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right35,000 അ​ടി...

35,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്ക​വെ ഐ​സ് വീ​ണ് ചില്ല്​ തകർന്നു; വിമാനം അടിയന്തരമായി നിലത്തിറക്കി

text_fields
bookmark_border
35,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്ക​വെ ഐ​സ് വീ​ണ് ചില്ല്​ തകർന്നു; വിമാനം അടിയന്തരമായി നിലത്തിറക്കി
cancel
camera_alt

ഐസ്​ വീണ്​ തകർന്ന ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സി‍െൻറ ബോ​യി​ങ് 777 വിമാനത്തിന്‍റെ വിൻഡ്​സ്​ക്രീൻ

ല​ണ്ട​ൻ: 200 യാ​ത്രി​ക​രു​മാ​യി 35,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി‍െൻറ വി​ൻ​ഡ്സ്ക്രീ​ൻ മ​ഞ്ഞു​ക​ട്ട വീ​ണ് ത​ക​ർ​ന്നു. എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡി​ങ് ന​ട​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ സു​ര​ക്ഷിത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​വി​മാ​ന​ത്തി​ന് 1000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ് മ​ഞ്ഞു​ക​ട്ട വീ​ണ​ത്. ദ​ശ​ല​ക്ഷ​ത്തി​ൽ ഒ​ന്നു​മാ​ത്രം സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ട​ുന്ന​ത്.

ഡി​സം​ബ​ർ 24നാ​യി​രു​ന്നു അ​പ​ക​ടം. ല​ണ്ട​നി​ലെ ഗാ​റ്റ്വി​ക്കി​ൽ​നി​ന്ന് കോ​സ്റ്റാ റി​ക​യി​ലെ സാ​ൻ​ജോ​സി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സി‍െൻറ ബോ​യി​ങ് 777 വി​മാ​നം. ര​ണ്ട് ഇ​ഞ്ച് ക​ന​ത്തി​ൽ ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സി​ന് സ​മാ​ന​മാ​യ ക​രു​ത്തു​ള്ള ഗ്ലാ​സാ​ണ് വി​മാ​ന​ങ്ങ​ളു​ടെ വി​ൻ​ഡ്സ്ക്രീ​നി​ന് ഉ​പ​യോ​ഗി​ക്കാ​റ്. അടിയന്തര ലാ​ൻ​ഡി​ങ്ങി​ന് വി​ധേ​യ​മാ​യ വി​മാ​നം ത​ക​രാ​ർ പ​രി​ഹ​രി​ച്ച് 50 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് സ​ർ​വി​സ് തു​ട​രാ​ൻ സാ​ധി​ച്ച​ത്. ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ പു​റ​പ്പെ​ട്ട​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലും.

ഇ​വ​രു​ടെ ആ​ഘോ​ഷം അ​ല​ങ്കോ​ല​മാ​യ​തി​ലും അ​പ​ക​ടം സം​ഭ​വി​ച്ച​തി​ലും ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ്​ മാ​പ്പ​പേ​ക്ഷ ന​ട​ത്തി. പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യേ വി​മാ​നം പ​റ​ത്താ​നാ​കൂ​വെ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ര​ വൈ​കി​യ​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. വി​മാ​ന​യാ​ത്രാ തു​ക തിരിച്ചുനൽകുമെന്നു പറഞ്ഞ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ്​ യാ​ത്ര വൈ​കി​യ​തി​ന് 520 പൗ​ണ്ട് വീ​തം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iceglassbritish airwaysaeroplane
News Summary - The glass of the plane shattered by ice
Next Story