Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോബ്‌സ് അണ്ടർ 30 പട്ടികയിൽ ഇടം നേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
തലയ്ക്ക് മൂർച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു
ഫോബ്‌സ് അണ്ടർ 30 പട്ടികയിൽ ഇടം നേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയിൽ
cancel

ന്യൂയോർക്ക്: അമേരിക്കയിൽ 26 കാരിയായ യുവ സംരംഭകയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡാറ്റാ ക്യൂറേറ്റിംഗ് കമ്പനിയായ ഇക്കോമാപ്പ് ടെക്‌നോളജീസിന്റെ സഹസ്ഥാപക പാവ ലാപെറെയെ ആണ് ബാൾട്ടിമോർ പോലീസ് മൗണ്ട് വെർണോൺ പരിസരത്തുള്ള അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തലയ്ക്ക് മൂർച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിൽ സംശയിക്കപ്പെടുന്ന 32 കാരനായ ജെയ്‌സൺ ഡീൻ ബില്ലിംഗ്‌സ്‌ലി എന്നയാളെ പോലീസ് തിരയുന്നു. തിങ്കളാഴ്ച രാവിലെ 11:30 ഓടെ അപ്പാർട്ട്മെന്റിൽ നിന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെന്ന് സംയേിക്കപ്പെടുന്ന ആളെ അപകടകാരിയായി കണക്കാക്കണമെന്ന് ആക്ടിംഗ് പോലീസ് കമ്മീഷണർ റിച്ചാർഡ് വോർലി മുന്നറിയിപ്പ് നൽകി. പാവ ലാപെറെയുടെ സ്റ്റാർട്ടപ്പ് കമ്പനി ഈ വർഷം ഫോബ്‌സിന്റെ ഫോബ്‌സ് അണ്ടർ 30 പട്ടികയിൽ ഇടംപിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The entrepreneur who was included in the Forbes under 30 list was killed
Next Story