Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിൽ ട്രൂഡോ...

കാനഡയിൽ ട്രൂഡോ യുഗത്തിനന്ത്യം; കാർണിയുടെ സത്യപ്രതിജ്ഞ നാളെ

text_fields
bookmark_border
കാനഡയിൽ ട്രൂഡോ യുഗത്തിനന്ത്യം; കാർണിയുടെ സത്യപ്രതിജ്ഞ നാളെ
cancel

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയുടെ ദശക​ത്തോളം നീണ്ട ഭരണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് കാർണിയുടെയും അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്ക് ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിക്കുമെന്ന് അവരുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.

ബാങ്ക് ഓഫ് കാനഡയെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെയും നയിച്ച മുൻ സെൻട്രൽ ബാങ്കറായ കാർണി കഴിഞ്ഞ ഞായറാഴ്ചയാണ് ലിബറൽ പാർട്ടി ഓഫ് കാനഡയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്ഷുബ്ധയുടെ സമയത്താണ് കാർണി ചുമതലയേൽക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾക്കിടയിലാണിത്.

എന്നാൽ, ട്രംപിന്റെ ആദ്യ ഭരണത്തിൽ യു.എസ് തീരുവകൾ കൈകാര്യം ചെയ്തിരുന്ന ലിബറൽ പാർട്ടിയിലെ നിരവധി പ്രധാന വ്യക്തികൾ കാർണിയെ ശക്തമായി പിന്തുണക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ ഗവർണറായ കാർണി, താൽപര്യ വൈരുധ്യങ്ങൾ ഒഴിവാക്കാൻ തന്റെ എല്ലാ സ്വത്തുക്കളും ഒരു ട്രസ്റ്റിന് നൽകിയതായി റിപ്പോർട്ടുണ്ട്.

പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി ഉൾപ്പെടെ നിലവിൽ 37 മന്ത്രിമാരാണ് ഉണ്ടാവുകയെന്ന് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഗവർണർ ജനറലിനെ സന്ദർശിച്ച് ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിക്കും. തുടർന്ന്, പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുന്നതിന് മുമ്പ് കാർണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

യു.എസുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ട്രൂഡോയുടെ പിൻമടക്കം. ലിബറൽ നേതാവെന്ന നിലയിൽ തന്റെ അവസാന പ്രസംഗത്തിൽ, കഴിഞ്ഞ ദശകത്തിലെ തന്റെ പാർട്ടിയുടെ നേട്ടങ്ങൾ ട്രൂഡോ എടുത്തുകാട്ടി. ‘കഴിഞ്ഞ 10 വർഷമായി മധ്യവർഗത്തിനും അതിൽ ചേരാൻ കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടി ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ അഭിമാനിക്കുന്നു’വെന്ന് ലിബറൽ ലീഡർഷിപ്പ് കൺവെൻഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനായി പരിശ്രമിക്കുന്നത് തുടരാൻ അദ്ദേഹം കനേഡിയൻമാരോട് അഭ്യർഥിച്ചു. സ്വാതന്ത്ര്യം നൽകപ്പെട്ടതല്ല. അവയൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല. പരിശ്രമമില്ലാതെ അവയൊന്നും തുടരുകയുമില്ല- അദ്ദേഹം കൂട്ടി​ച്ചേർത്തു.

കാനഡ ഒരു പുതിയ യുഗത്തിലേക്ക് മാറുമ്പോൾ, പുതിയ നേതൃത്വമായ കാർണിയുടെ ഭരണ സമീപനത്തിലും അദ്ദേഹം രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്നതിലുമായിരിക്കും എല്ലാ കണ്ണുകളും. സ്വകാര്യ മേഖലയിലാണ് 59കാരനായ കാർണി തന്റെ തൊഴിൽജീവിതം ആരംഭിച്ചത്. ഗോൾഡ്മാൻ സാച്ചിന്റെ ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക്, ടൊറന്റോ ഓഫിസുകളിൽ ഒരു ദശാബ്ദത്തിലേറെ ചെലവഴിച്ചു.

തുടർന്ന് കാനഡയിലേക്ക് മടങ്ങി 2003ൽ പൊതുസേവനത്തിൽ പ്രവേശിച്ചു. രാജ്യത്തിന്റെ പണനയത്തിന്റെ മേൽനോട്ടം വഹിക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായി. അടുത്ത വർഷം ധനകാര്യത്തിൽ മുതിർന്ന അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രിയായി.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടമായ 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി കാർണി സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തി. 2013 മുതൽ 2020 വരെ അങ്ങനെ നിയമിക്കപ്പെട്ട ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത വ്യക്തിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടതിനുശേഷം കാലാവസ്ഥാ നടപടികളിലും ധനകാര്യത്തിലും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയായി കാർണി പ്രവർത്തിക്കാൻ തുടങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaJustin TrudeauCanadian PMMark Carney
News Summary - The end of the Trudeau era in Canada; Mark Carney to be sworn in tomorrow
Next Story