Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിയന്ന മ്യൂസിയത്തിൽ നിന്ന് ഈജിപ്ഷ്യൻ രാജ്ഞിയുടെ 673 ഡയമണ്ടുകൾ പതിച്ച അപൂർവ നെക്ലേസ് മോഷണം പോയി

text_fields
bookmark_border
വിയന്ന മ്യൂസിയത്തിൽ നിന്ന് ഈജിപ്ഷ്യൻ രാജ്ഞിയുടെ 673 ഡയമണ്ടുകൾ പതിച്ച അപൂർവ നെക്ലേസ് മോഷണം പോയി
cancel

വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സ് മ്യൂസിയത്തിൽ നിന്ന് 673 ഡയമണ്ടുകൾ പതിച്ച അപൂർവ പ്ലാറ്റിനം നെക്ലേസ് മോഷണം പോയി. ഈജിപ്ത് രാജകുടുംബവുമായി ബന്ധപ്പെട്ടിരുന്ന 200 കാരറ്റ് ഭാരമുള്ള ഈ നെക്ലേസ് പ്രദർശനത്തിനായി മ്യൂസിയത്തിൽ എത്തിച്ചതായിരുന്നു.

വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. സന്ദർശകരായി ടിക്കറ്റ് വാങ്ങി മ്യൂസിയത്തിൽ പ്രവേശിച്ച രണ്ട് പേർ ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് ഷോകേസ് തകർത്ത ശേഷം നെക്ലേസ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നഗരമൊട്ടാകെ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

ഫ്രഞ്ച് ആഭരണ നിർമ്മാതാക്കളായ വാൻ ക്ലീഫ് ആൻഡ് ആർപെൽസ് കമ്പനിയുടെ 300-ലേറെ അപൂർവ ആഭരണങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനത്തിന്റെ ഭാഗമായാണ് ഈ നെക്ലേസ് പ്രദർശിപ്പിച്ചിരുന്നത്. ജൂൺ മുതൽ പ്രദർശനം തുടരുകയായിരുന്നു.

1939-ൽ ഈജിപ്ത് രാജ്ഞിയായിരുന്ന ക്വീൻ നാസ്ലി (Queen Nazli) തന്റെ മകൾ പ്രിൻസസ് ഫൗസിയയുടെ വിവാഹച്ചടങ്ങിൽ ഈ നെക്ലേസ് ധരിച്ചിരുന്നു. 2015-ൽ ന്യൂയോർക്കിൽ നടന്ന സോതെബീസ് ലേലത്തിൽ ഈ നെക്ലേസ് 4.3 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. മോഷണത്തെ തുടർന്ന് പ്രദർശനം താൽക്കാലികമായി അടച്ചതായി മ്യൂസിയം അധികൃതർ അറിയിച്ചു.

അടുത്തിടെ യൂറോപ്പിലെ വിവിധ മ്യൂസിയങ്ങളിൽ സമാനമായ മോഷണങ്ങൾ വർധിച്ചുവരികയാണ്. ഈ മാസം സിസിലിയിലെ മെസ്സിന നഗരത്തിലെ മ്യൂസിയത്തിൽ നിന്ന് നവോത്ഥാനകാല ചിത്രകാരൻ അന്റൊനെല്ലോ ഡ മെസ്സിനയുടെ നാല് വിലമതിക്കാനാവാത്ത ചിത്രങ്ങൾ മോഷണം പോയിരുന്നു. സ്പെയിനിലെ പ്രസിദ്ധമായ ട്രഷർ ഓഫ് വില്ലേന സ്വർണ നിധിയും കവർച്ചക്കിരയായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An Egyptian queen's diamond necklace has been stolen from a Vienna museum
Next Story