പാവകളുടെ ലോകത്ത് തരംഗമായി മാറിയ ബാർബിയുടെ ഡിസൈനർമാർ ഇറ്റലിയിൽ അപകടത്തിൽ മരിച്ചു
text_fieldsമിനിയേച്ചർ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവന നൽകിയ ബാർബി ഡോളുകളുടെ ഡിസൈനർമാർ ഇറ്റലിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജൂലൈ 27നാണ് അപകടം ഉണ്ടാകുന്നത്. എ4 ടർലിൻ മിലാൻ ഹൈവേയിൽ തെറ്റായ ദിശയിൽ വന്ന വാഹനം ഇരുവരും സഞ്ചരിച്ച വാഹനത്തിലിടിക്കുകയായിരുന്നു.
മരിയോ പഗ്ലിനോ(52), ഗിയാനി ഗ്രോസ്സി(55)എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൾക്കും ജീവൻ നഷ്ടമായി. പരിക്കേറ്റ ഒരാളെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുകാരണമായ വാഹനമോടിച്ചിരുന്ന 82 വയസ്സുകാരനും മരിച്ചു.
1999ലാണ് തങ്ങളുടെ മഗിയ2000 എന്ന ബ്രാൻഡ് വഴി ഇരുവരും ബാർബി പാവകൾ രൂപകൽപ്പന ചെയ്ത് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. കുട്ടിക്കാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾക്കപ്പുറം ആഗോള ഫാഷൻ തരംഗമായി ബാർബി പിന്നീട് മാറുകയായിരുന്നു. ഇരുവരുടെയും അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ബാർബി ടീം. ബാർബിയുടെ തന്നെ ഇൻസ്റ്റഗ്രാം പേജിൽ ടീം വേദന പങ്കു വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

