ഒമിക്രോൺ തടയാൻ തുണിമാസ്ക് മതിയാകില്ല
text_fieldsലണ്ടന്‍: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്ക്കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ധര്‍. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്ക്കുകളും കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ പിന്നിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
മൂന്നു പാളികളായി നിര്‍മിക്കുന്ന മാസ്ക്കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ പ്രഫസർ ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു. പല മാസ്ക് ഉൽപാദകരും ഗുണനിലവാരം കുറഞ്ഞ തുണിയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ തുണിമാസ്ക്കുകളിൽ കൂടുതലും ഫാഷന്‍ ഉൽപന്നങ്ങള് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

