Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോട്ട് മുങ്ങി 17...

ബോട്ട് മുങ്ങി 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

text_fields
bookmark_border
Rohingya refugees
cancel
Listen to this Article

ധാ​ക്ക: റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മ​റി​ലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മു​ങ്ങി​യ​ത്. 90 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സി​ത്‍വി​യി​ൽ നി​ന്ന് 19ാം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ട് ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. 17 പേ​രു​ടെ മൃ​ത​ദേ​ഹം മ്യാ​ൻ​മ​ർ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു. 50 ലേ​റെ പേ​രെ കു​റി​ച്ച് ഒ​രു​വി​വ​ര​വു​മി​ല്ല. യു.​എ​ൻ റെ​ഫ്യൂ​ജി ഏ​ജ​ൻ​സി അ​പ​ക​ട​ത്തി​ൽ ന​ടു​ക്ക​വും ദുഃ​ഖ​വും ​രേ​ഖ​പ്പെ​ടു​ത്തി. മ്യാ​ൻ​മ​റി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഏ​ജ​ൻ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

പീ​ഡ​നം നേ​രി​ടു​ന്ന റോ​ഹി​ങ്ക്യ​യി​ലെ മു​സ്‍ലിം അ​ഭ​യാ​ർ​ഥി​ക​ൾ സ​മീ​പ രാ​ഷ്ട്ര​മാ​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്കാ​ണ് സാ​ധാ​ര​ണ കു​ടി​യേ​റു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് ചി​ല​ർ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ അ​ക​ലെ​യു​ള്ള മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള സാ​ഹ​സി​ക യാ​ത്ര തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

Show Full Article
TAGS:Rohingya refugees boat sank 
News Summary - The boat sank, killing 17 Rohingya refugees
Next Story