Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രാമി പുരസ്കാരം;...

ഗ്രാമി പുരസ്കാരം; സിൽക്ക് സോണിക്, ഒലിവിയ റോഡ്രിഗോ, ജോൺ ബാറ്റിസ്റ്റേ ജേതാക്കൾ

text_fields
bookmark_border
ഗ്രാമി പുരസ്കാരം; സിൽക്ക് സോണിക്, ഒലിവിയ റോഡ്രിഗോ, ജോൺ ബാറ്റിസ്റ്റേ ജേതാക്കൾ
cancel
Listen to this Article

ലാ​സ് വെ​ഗാ​സ്: 64ാമ​ത് ഗ്രാ​മി പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ബ്രൂ​ണോ മാ​ഴ്‌​സ് നേ​തൃ​ത്വം ന​ൽ​കി​യ സി​ൽ​ക്ക് സോ​ണി​ക്കി​ന്റെ 'ലീ​വ് ദ ​ഡോ​ർ ഓ​പ​ൺ' എ​ന്ന ഗാ​നം സോ​ങ് ഓ​ഫ് ദി ​ഇ​യ​ർ, റെ​ക്കോ​ഡ് ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി. ബ്രൂ​ണോ മാ​ഴ്സ്, ബ്രാ​ൻ​ഡ​ൻ ആ​ൻ​ഡേ​ഴ്സ​ൺ, ക്രി​സ്റ്റ​ഫ​ർ ബ്രോ​ഡി ബ്രൗ​ൺ, ഡെ​ർ​ണ​സ്റ്റ് എ​മി​ലി II എ​ന്നി​വ​രു​ടെ സം​യു​ക്ത സം​രം​ഭം മി​ക​ച്ച റി​ഥം ആ​ൻ​ഡ് ബ്ലൂ​സ് ഗാ​നം, പ്ര​ക​ട​നം എ​ന്നീ അ​വാ​ർ​ഡു​ക​ളും നേ​ടി.

കൂ​ടു​ത​ൽ നോ​മി​നേ​ഷ​ൻ നേ​ടി​യ ജോ​ൺ ബാ​റ്റി​സ്റ്റേ​യു​ടെ 'വീ ​ആ​ർ' ആ​ൽ​ബം ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം നേ​ടി. പോ​പ് താ​രം ഒ​ലി​വി​യ റോ​ഡ്രി​ഗോ മി​ക​ച്ച ന​വാ​ഗ​ത ക​ലാ​കാ​രി​ക്കും മി​ക​ച്ച സോ​ളോ പ്ര​ക​ട​ന​ത്തി​നു​മു​ള്ള പു​ര​സ്കാ​രം നേ​ടി. മി​ക​ച്ച മെ​ലോ​ഡി​ക് റാ​പ് ​പെ​ർ​ഫോ​മ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ വി​ജ​യി ക​ന്യെ വെ​സ്റ്റാ​ണ്.

മി​ക​ച്ച പോ​പ് ഡു​വോ, സം​ഘ​പ്ര​ക​ട​ന വി​ഭാ​ഗ​ത്തി​ൽ കി​സ് മി ​മോ​റി​ലൂ​ടെ ഡോ​ജ കാ​റ്റും എ​സ്.​സി.​എ​യും പു​ര​സ്‌​കാ​രാ​ർ​ഹ​രാ​യി. മി​ക​ച്ച റോ​ക്ക് പ്ര​ക​ട​നം, മി​ക​ച്ച റോ​ക്ക് ആ​ൽ​ബം, മി​ക​ച്ച റോ​ക്ക് ഗാ​നം എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ റോ​ക്ക് ബാ​ൻ​ഡ് ഫൂ​ഫൈ​റ്റേ​ഴ്സ് നേ​ടി.

മി​ക​ച്ച ആ​ർ ആ​ൻ​ഡ് ബി ​ആ​ൽ​ബം ജാ​സ്മി​ൻ സ​ള്ളി​വ​ന്റെ ഹോ​ക്‌​സ് ടേ​ൽ​സ് ആ​ണ്. മി​ക​ച്ച ട്ര​ഡീ​ഷ​ന​ൽ പോ​പ് വോ​ക്ക​ൽ ആ​ൽ​ബം ല​വ് ഫോ​ർ സെ​യ്‌​ലാ​ണ്- ടോ​ണി ബെ​ന്ന​റ്റും ലേ​ഗി ഗാ​ഗ​യും പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി. ബെ​സ്റ്റ് ഡാ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക് റെ​ക്കോ​ഡി​ങ് വി​ഭാ​ഗ​ത്തി​ൽ അ​ലൈ​വി​നാ​ണ് പു​ര​സ്‌​കാ​രം. ഇ​ല​ക്ട്രോ​ണി​ക് മ്യൂ​സി​ക് വി​ഭാ​ഗ​ത്തി​ൽ ബ്ലാ​ക്ക് കോ​ഫി​ക്കും ബെ​സ്റ്റ് മെ​റ്റ​ൽ ​പെ​ർ​ഫോ​മ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 'ദി ​ഏ​ലി​യ​നി​നും പു​ര​സ്‌​കാ​രം ല​ഭി​ച്ചു. മി​ക​ച്ച റാ​പ് ​പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് കെ​ൻ​ഡ്രി​ക് ല​മാ​റി​നാ​ണ്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും അ​ട്രെ​വ​ർ നോ​ഹാ​യി​രു​ന്നു അ​വ​താ​ര​ക​ൻ. ജ​നു​വ​രി​യി​ൽ ന​ട​ത്താ​നി​രു​ന്ന ഗ്രാ​മി പു​ര​സ്കാ​ര വി​ത​ര​ണം ഒ​മി​ക്രോ​ൺ ഭീ​തി​യി​ൽ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grammy Awards
News Summary - The 64th Grammy Awards have been announced
Next Story