Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആകാശമേ, നന്ദി; ഇനി...

ആകാശമേ, നന്ദി; ഇനി പരീക്ഷണത്തിന്റെ നാളുകൾ

text_fields
bookmark_border
ആകാശമേ, നന്ദി; ഇനി പരീക്ഷണത്തിന്റെ നാളുകൾ
cancel
camera_alt

അനിൽ മേനോനും സംഘവും അന്താരാഷ്ട്ര നിലയത്തിലെത്തിയപ്പോൾ

ഹൂ​സ്റ്റ​ൺ: ബ​ഹി​രാ​കാ​ശ​ത്ത് മ​ല​യാ​ളി​യു​ടെ ഗൃ​ഹ​പ്ര​വേ​ശം മം​ഗ​ള​മാ​യി ക​ഴി​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ളി അ​നി​ൽ മേ​നോ​നും സ​ഹ​യാ​ത്രി​ക​രാ​യ പ്യോ​ത്ർ ദു​ബ്റോ​വ് (ക​മാ​ൻ​ഡ​ർ), അ​ന്ന കി​കീ​ന (ഫ്ലൈ​റ്റ് എ​ൻ​ജി​നീ​യ​ർ) എ​ന്നി​വ​ർ​ക്കും ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് സ​ഹ​യാ​ത്രി​ക​രൊ​രു​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.17നാ​യി​രു​ന്നു അ​നി​ലും സ​ഹ​യാ​ത്രി​ക​രും ​ക​​സാ​​ഖ്സ്താ​നി​​ലെ ബേ​​ക്ക​​നൂ​​രി​​ൽ​​നി​​ന്ന് റ​ഷ്യ​യു​ടെ സോ​യൂ​സ് എം.​എ​സ്-29 പേ​ട​ക​ത്തി​ൽ കു​തി​ച്ചു​യ​ർ​ന്ന​ത്.

മൂ​ന്ന് മ​ണി​ക്കൂ​ർ യാ​ത്ര​ക്കു​ശേ​ഷം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്ത യാ​ത്രി​ക​ർ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷം നി​ല​യ​ത്തി​ൽ കാ​ലു​കു​ത്തി. ആ ​സ​മ​യം, അ​വ​രെ കാ​ത്തി​രു​ന്ന​ത് ആ​ൻ​ഡ്രേ ഫെ​ദേ​യേ​വ്, സെ​ർ​ജി മി​ഖാ​യേ​വ്, സെ​ർ​ജി കു​ദ് സ്വ​ർ​ഷ്കോ​വ്, ജെ​സീ​ക്ക മെ​യി​ർ, സോ​ഫീ അ​ദ്നോ​ത്, ജാ​ക്ക് ഹാ​ത്വേ, ക്രി​സ് വി​ല്യം​സ് എ​ന്നി​വ​രാ​യി​രു​ന്നു. ഇ​തി​ൽ ആ​റ് മാ​സ​മാ​യി നി​ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു. പു​തി​യ ടീം ​എ​ത്തി​യ​തോ​ടെ ബ​ഹി​രാ​കാ​ശ നി​ല​യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞു. നി​ല​വി​ൽ പ​ത്തു​പേ​രാ​ണ് നി​ല​യ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ അ​ടു​ത്ത​യാ​ഴ്ച​ക​ളി​ൽ ഭൂ​മി​യി​ലേ​ക്ക് തി​രി​ക്കും.

അ​നി​ൽ മേ​നോ​നെ സം​ബ​ന്ധി​ച്ച് വ​രും​ദി​വ​സ​ങ്ങ​ൾ പ​രീ​ക്ഷ​ണ​ത്തി​ന്റെ കൂ​ടി നാ​ളു​ക​ളാ​യി​രി​ക്കും. അ​നി​ൽ എ​ട്ട് മാ​സ​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് ത​ങ്ങു​ക. എ​ക്സ്പെ​ഡി​ഷ​ൻ 74 എ​ന്ന ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഭാ​വി​യി​ലെ ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ൾ​ക്കും ഭൂ​മി​യി​ലെ മ​നു​ഷ്യ​ജീ​വി​ത​ത്തി​നും ഒ​രു​പോ​ലെ സ​ഹാ​യ​ക​മാ​കു​ന്ന നി​ര​വ​ധി സാ​ങ്കേ​തി​ക-​വൈ​ദ്യ​ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഈ ​ദൗ​ത്യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തി​ലൊ​ന്നാ​ണ് അ​ർ​ധ​ചാ​ല​ക സ്ഫ​ടി​ക​ങ്ങ​ളു​ടെ നി​ർ​മാ​ണം. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ക​മ്പ്യൂ​ട്ട​റു​ക​ൾ, നി​ർ​മി​ത ബു​ദ്ധി, മെ​ച്ച​പ്പെ​ട്ട മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്ക് ആ​വ​ശ്യ​മാ​യ സെ​മി​ക​ണ്ട​ക്ട​ർ ക്രി​സ്റ്റ​ലു​ക​ളു​ടെ വ​ൻ​തോ​തി​ലു​ള്ള നി​ർ​മാ​ണം മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ൽ സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മെ​ഡി​ക്ക​ൽ ഡോ​ക്ട​റാ​യ അ​നി​ലി​ന് ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ട്. മൈ​ക്രോ ഗ്രാ​വി​റ്റി​യി​ൽ അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ദൗ​ത്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം വ​ഹി​ക്കും. ഇ​തി​നു​പു​റ​മെ, മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്ര ഉ​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം നേ​രി​ട്ട് പ​ങ്കാ​ളി​യാ​കും.

സ്വ​ശ​രീ​ര​മു​പ​യോ​ഗി​ച്ചു​ത​ന്നെ മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ൽ ര​ക്ത​യോ​ട്ടം എ​ങ്ങ​നെ ബാ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​ഠി​ക്കും. സാ​​ങ്കേ​തി​ക​മാ​യി, ഫ്ലൈ​റ്റ് എ​ൻ​ജി​നീ​യ​ർ എ​ന്ന ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international space stationspace missionnasaAnil Menon
News Summary - Thank You, Space; Now the Mission's Experiments Begin
Next Story