Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാർജിങ്ങിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
ബാങ്കോക്ക്: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു. തായ്ലാൻഡിലെ ഉഡോൺ പ്രവിശ്യയിലാണ് സംഭവം. യോയെൻ സായേൻപ്രസാർട്ടാണ് മരിച്ചത്. ഭർത്താവ് പിറന്നാളിന് സമ്മാനം നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ഗെയിം കളിക്കുന്നതിനിടെയായിരുന്നു സംഭവം.
കൈയിൽ പൊള്ളലേറ്റതിന് സമാനമായ പാടുകളുമായാണ് ഇവരുടെ മൃതദേഹം കണ്ടത്. വൈദ്യുതാഘാതമേറ്റതിന് സമാനമായിരുന്നു ഈ പാടുകൾ. അവരുടെ കൈകളിൽ ഫോണിെൻറ ചാർജിങ് കേബിൾ ചുറ്റിയിരുന്നു. മൃതദേഹം കാണുേമ്പാഴും ചാർജിങ് കേബിൾ പ്ലഗിൽ കുത്തിയിരുന്നുവെന്ന് ഇവരുടെ ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഷോക്കേറ്റാണ് സ്ത്രീ മരിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുവെന്ന് പൊലീസ് അറിയിച്ചു.
Next Story

