2018ൽ തായ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടി ലണ്ടനിൽ മരിച്ചു
text_fieldsലണ്ടൻ: ഓർക്കുന്നില്ലേ തായ്‍ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയ 12 കുട്ടികളെയും അവരുടെ ഫുട്ബോൾ പരിശീലകനെയും. ലോക ശ്രദ്ധ നേടിയ ആ രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെട്ട ഒരു കുട്ടി ഇപ്പോൾ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ഡുവാങ്പെഷ് പ്രേംതേപ് ആണ് മരിച്ചത്. തലക്കേറ്റ പരിക്കിനെ തുടർന്നാണ് പ്രോംതേപിന്റെ മരണമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അന്ന് ഗുഹയിൽ കുടുങ്ങിയ വൈൽഡ് ബോർസ് എന്ന പേരിലുള്ള ഫുട്ബോൾ ടീമിന്റെ കാപ്റ്റനായിരുന്നു പ്രോംതേപ്. ഗുഹയിൽ കുടുങ്ങിയ സമയത്ത് 13 വയസായിരുന്നു കുട്ടിയുടെ പ്രായം. 17 ആയപ്പോൾ പ്രോംതേപ് ബ്രൂക്ക് ഹൗസ് കോളജ് ഫുട്ബോൾ അക്കാദമിയിൽ പ്രവേശനം നേടി.
2018 ജൂണ്‍ 23നാണ് പ്രോംതേപ് അടക്കമുള്ള ഫുട്‌ബോള്‍ ടീം അംഗങ്ങളും അവരുടെ കോച്ചും തായ്‌ലന്‍ഡിലെ ചിയാങ്‌റായ് പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് ഗുഹയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടികള്‍ പുറത്തെത്താനാകാതെ കുടുങ്ങി.
തായ്‌ലന്‍ഡിലെയും വിദേശ രാജ്യങ്ങളിലെയും മുങ്ങല്‍വിദഗ്ധര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട 100ലധികം പേരുള്‍പ്പെട്ട സംഘം നടത്തിയ സാഹസിക രക്ഷാദൗത്യത്തിലൂടെ രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അതിനു ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഈ കുട്ടികളും കുടുംബാംഗങ്ങളും ഒരു ഒത്തു ചേരൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

