ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പടെ കഞ്ചാവ്; നിയന്ത്രണം നീക്കിയതിന് പിന്നാലെ തായ്‍ലാൻഡിൽ കഞ്ചാവ് ഉപയോഗം വ്യാപകം
text_fieldsബാങ്കോക്ക്: തായ്‍ലാൻഡിൽ കഞ്ചാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്തുക്കൾ വ്യാപകമായി പുറത്തിറങ്ങുന്നു. നിയമവിധേയമാക്കിയതിന് പിന്നാലെയാണ് ടൂത്ത്പേസ്റ്റ്, സോപ്പ്, സ്നാക്ക്സ് എന്നിവയിലെല്ലാം കഞ്ചാവിന്റെ സാന്നിധ്യം പ്രത്യക്ഷപ്പെട്ടത്. മെഡിക്കൽ ഉപയോഗത്തിനും ഗവേഷണത്തിനുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‍ലാൻഡ്. 2018ലായിരുന്നു തായ്‍ലാൻഡ് ഇത്തരത്തിൽ കഞ്ചാവ് നിയമവിധേയമാക്കിയത്.
കഴിഞ്ഞമാസം കഞ്ചാവിനെ നാർക്കോട്ടിക് ലിസ്റ്റിൽ നിന്നും തായ്‍ലാൻഡ് ഒഴിവാക്കി. ഇതോടെ ലഹരി വസ്തു വ്യാപകമായി ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പടെ ചേർക്കുന്നതിന് വഴിയൊരുങ്ങി. എന്നാൽ, ഭക്ഷ്യവസ്തുക്കളിൽ ചേർക്കാവുന്ന കഞ്ചാവിന്റെ അളവ് സംബന്ധിച്ച് തായ്‍ലാൻഡ് സർക്കാർ കർശന നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ കഞ്ചാവ് വിൽപനയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് തായ്‍ലാൻഡ് വ്യക്തമാക്കിയിരിന്നു. പോസിറ്റീവായി കഞ്ചാവ് ഉപയോഗപ്പെടുത്തി ജനങ്ങൾ പണക്കാരാവുന്നത് കാണാനാണ് തനിക്ക് താൽപര്യമെന്ന് തായ്‍ലാൻഡ് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പടെ വൻതോതിൽ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

