Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടെസ്​ലക്കെതിരെ ഗുരുതര...

ടെസ്​ലക്കെതിരെ ഗുരുതര വംശീയ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ജീവനക്കാരി

text_fields
bookmark_border
ടെസ്​ലക്കെതിരെ ഗുരുതര വംശീയ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ജീവനക്കാരി
cancel

ന്യൂയോർക്ക്: ലോകത്തിലെ പ്രബലമായ ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ ടെസലക്കെതിരെ ഗുരുതരമായ വംശീയ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ജീവനക്കാരി. സ്വവർഗാനുരാഗിയായ തനിക്ക് ലൈംഗികസ്വത്വത്തിന്‍റെയും വംശീയതയുടെയും പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കറുത്ത വർഗക്കാരിയായ കെയ്‌ലൻ ബാർക്കറാണ് ടെസലക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്.

ടെസ്ല​യിലെ വെളുത്തവർഗക്കാരനായ സഹപ്രവർത്തകന്‍ വംശീയമായി അധിക്ഷേപിച്ചതായും ശാരീരികമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് ടെസലയിലെ തന്റെ സൂപ്പർവൈസർമാരോട് പരാതിപ്പെട്ടെങ്കിലും വിഷയം ഉന്നയിച്ച് ആഴ്ചകൾക്ക് ശേഷം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ബാർക്കർ ആരോപിച്ചു.

നേരത്തെയും ടെസ്‌ല വംശീയ അധിക്ഷേപത്തിന്‍റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം ആരോപണങ്ങൾ നിഷേധിച്ച ടെസല ഇതുവരെ ഈ പ്രശ്നത്തിൽ പ്രതികരിച്ചിട്ടില്ല. ഫോർഡ്, ജനറൽ മോട്ടോഴ്സ് പോലുള്ള മറ്റ് വലിയ ഓട്ടോമോട്ടീവ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി ടെസ്‌ലയിലെ തൊഴിൽ സാഹചര്യം മോശമാണെന്ന്​ ആരോപണം ഉയർന്നിരുന്നു. ടെസ്‌ലയിലെ ജീവനക്കാർക്ക് മാത്രം ഔപചാരികമായ യൂണിയനുകളില്ലാത്തതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് യുഎസ് പ്രസിഡന്‍റ്​ ജോ ബൈഡൻ മുന്‍നിര ഇലക്ട്രിക് വാഹനനിർമ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ടെസ്‌ലയെ ഉൾപ്പെടുത്താഞ്ഞത് എന്ന ആക്ഷേപവും ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tesla
News Summary - Tesla now in racism row as Black, gay worker levels serious charges
Next Story