Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ഭീകരർ...

കോവിഡ്​: ഭീകരർ അവസരമാക്കും –യു.എൻ മേധാവി

text_fields
bookmark_border
കോവിഡ്​: ഭീകരർ അവസരമാക്കും –യു.എൻ മേധാവി
cancel

യുനൈറ്റഡ്​ ​േനഷൻസ്​: കോവിഡ്​ ലോകവ്യാപകമായി ഭീകരാക്രമണത്തിനുള്ള അവസരം ഉണ്ടാക്കിയേക്കാമെന്ന്​ യു.എൻ സെക്ര ട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസ്​. കോവിഡ്​ സംബന്ധിച്ച യു.എൻ സെക്യൂരിറ്റി കൗൺസിലി​െല ആദ്യ ചർച്ചയിൽ വിഡിയോ കോൺഫറൻസിങ്​​ വഴി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഗു​ട്ടെറസ്​.

ലോകത്ത്​ ഇപ്പോഴും ഭീകരവാദ ഭീഷണി നിലനിൽക്കുന്നു. ലോകരാജ്യങ്ങളുടെ ശ്രദ്ധമുഴുവൻ മഹാമാരിയിലേക്ക്​ തിരിയു​േമ്പാൾ ഭീകരർ ഇത്​ ആക്രമണത്തിനുള്ള അവസരമായി കണ്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

കോവിഡ്​ സൃഷ്​ടിച്ച അനിശ്ചിതത്വം ചിലർ വിഭജനവും കലാപവും സൃഷ്​ടിക്കാനുള്ള അവസരമായും മുതലെടുക്കും. ഇത്​ നിലവിലുള്ള ഭിന്നതകൾ തീവ്രമാക്കുകയും പകർച്ചവ്യാധിക്കെതിരായ പോരാട്ടങ്ങളെ സങ്കീർണമാക്കുകയും ചെയ്യുമെന്നും ഗു​ട്ടെറസ്​ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unworld newscovid 19
News Summary - "Terrorists May See Window Of Opportunity": UN Chief
Next Story