Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിൽ തീവ്രവാദികൾ 10 പോലീസുകാരെ കൊലപ്പെടുത്തി

text_fields
bookmark_border
പാകിസ്താനിൽ തീവ്രവാദികൾ 10 പോലീസുകാരെ കൊലപ്പെടുത്തി
cancel



കറാച്ചി: വടക്കൻ പാകിസ്താനിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികൾ 10 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. രണ്ടര മണിക്കൂറിലധികം വെടിവപ്പ് നീണ്ടുനിന്നതായി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ പോലീസ് മേധാവി അക്തർ ഹയാത് ഗന്ധപൂർ എ.എഫ്‌.പി വാർത്ത ഏജൻസിയോട് പറഞ്ഞു.

ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ചൗധ്‌വാൻ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിലാണ് 10 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. 30ലധികം ഭീകരർ മൂന്ന് ദിശകളിൽ നിന്ന് ഒരേ സമയം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ അക്രമികൾ പോലീസ് സ്റ്റേഷന്റെ നിയന്ത്രണം താൽക്കാലികമായി പിടിച്ചെടുത്തു.അതിനിടെ, നിരോധിത ബലൂച് വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുക.





Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorists kill 10 policemen in Pakistan
Next Story