പാരിസ് ഭീകരാക്രമണം: മുഖ്യപ്രതിക്ക് ജീവപര്യന്തം
text_fieldsപാരിസ്: 2015ലെ പാരിസ് ഭീകരാക്രമണക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. നഗരത്തിലെ ബാറുകൾ, റസ്റ്റാറന്റുകൾ, ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഒന്നിച്ച് നടന്ന സ്ഫോടനത്തിൽ 130 പേർ കൊല്ലപ്പെടുകയും എണ്ണമറ്റയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫ്രഞ്ച് ക്രിമിനൽ നിയമത്തിലെ പരമാവധി ശിക്ഷയാണ് ആക്രമികളിൽ അവശേഷിക്കുന്ന ഏക വ്യക്തിയായ ഐ.എസ് ഭീകരൻ സലാഹ് അബ്ദുസ്സലാമിന് നൽകിയത്. ഇയാൾക്കൊപ്പം ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞ മറ്റു 19 പേർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
ഇതിൽ ആറു പേർ മരിച്ചതായാണ് നിഗമനം. സലാഹ് അബ്ദുസ്സലാമും ചാവേറാകാൻ അരയിൽ ബോംബുവെച്ചിരുന്നുവെങ്കിലും ഇതിലെ തകരാറുമൂലം പൊട്ടിത്തെറിക്കാതിരിക്കുകയായിരുന്നു. 30 വർഷം വരെ ഒരു നിലക്കും പരോളിലിറങ്ങാനാകാത്തതാണ് സലാഹിന് ലഭിച്ച ജീവപര്യന്തം. മറ്റുള്ളവരിൽ ഒരാൾക്ക് ജീവപര്യന്തം വിധിച്ചപ്പോൾ മറ്റുള്ളവർക്ക് വ്യത്യസ്ത കാലയളവുകളിലേക്ക് ജയിലാണ് ശിക്ഷ.