Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകർഷക സമരം:...

കർഷക സമരം: ആസ്​ട്രേലിയയിൽ സിഖുകാർക്കെതിരെ ആക്രമണം

text_fields
bookmark_border
കർഷക സമരം: ആസ്​ട്രേലിയയിൽ സിഖുകാർക്കെതിരെ ആക്രമണം
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന്​ കർഷക നിയമങ്ങൾക്കെതി​രെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആസ്​ട്രേലിയയിലും പ്രശ്​നങ്ങളുണ്ടാക്കുന്നു. ഇന്ത്യയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങളുടെ പേരിൽ സിഡ്​നിയിൽ സിഖുകാരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്​തു.

സിഖ്​ സമൂഹവും ഇന്ത്യൻ സർക്കാറിനെ അനുകൂലിക്കുന്നവരും തമ്മിൽ ഇൗയടുത്തുണ്ടായ പ്രശ്​നങ്ങളുടെ അനന്തരഫലമാണ്​ ആക്രമണമെന്നാണ്​ ആസ്ട്രേലിയയിലെ അന്വേഷണ ഏജൻസികൾ കരുതുന്നത്​. ബേസ്​ബാൾ ബാറ്റുപയോഗിച്ച്​ സിഖുകാർ ഉപയോഗിച്ചിരുന്ന കാർ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആസ്​ട്രേലിയൻ ചാനലായ 7ന്യൂസ്​ പുറത്തു വിട്ടു.

അതേസമയം, കാറിനകത്തുണ്ടായിരുന്നവർക്ക്​ കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ. വെസ്റ്റ്​ സിഡ്​നിയിലെ ഹാരിസ്​ പാർക്കിന്​ സമീപമായിരുന്നു ആക്രമണം. പ്രശ്​നങ്ങൾ ഇല്ലാതാക്കാൻ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയതായി ആസ്​ട്രേലിയൻ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm protestFarm Laws
News Summary - Tensions over Indian farm laws in Australia, Sikhs attacked in Sydney
Next Story