ചാർളി കിർക്കിന്റെ സംസ്കാര ചടങ്ങിൽ പതിനായിരങ്ങൾ
text_fieldsയു.എസിലെ അരിസോണയിൽ ചാർളി കിർക്കിന്റെ സംസ്കാരത്തിനെത്തിയവർ
വാഷിങ്ടൺ: അമേരിക്കയിൽ കൊല്ലപ്പെട്ട തീവ്ര വലതുപക്ഷ പ്രവർത്തകൻ ചാർളി കിർക്കിന്റെ സംസ്കാര ചടങ്ങുകൾക്ക് എത്തിയത് പതിനായിരങ്ങൾ. രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ട കിർക്കിന്റെ സംസ്കാര ശുശ്രൂഷകളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കുന്നുണ്ട്. അരിസോണയിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിലാണ് പൊതുചടങ്ങ്.
18ാം വയസ്സിൽ ‘ടേണിങ് പോയന്റ് യു.എസ്.എ’ എന്ന സംഘടനയുണ്ടാക്കി കാമ്പസുകൾ കേന്ദ്രീകരിച്ച് യുവാക്കളെ ആകർഷിച്ച കിർക്ക് യൂട്ട വാഴ്സിറ്റിയിലെ പരിപാടിക്കിടെയാണ് വെടിയേറ്റ് മരിച്ചത്. പിന്നാലെ, ട്രംപ് പക്ഷം കടുത്ത വിഭാഗീയത വളർത്താൻ അവസരമാക്കിയിരുന്നു.
ഇന്ന് നടക്കുന്ന പരിപാടിയിൽ ട്രംപിനും വാൻസിനും പുറമെ ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ, വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ, യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്, കിർക്കിന്റെ പത്നി എറിക, ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ തുടങ്ങിയവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

