സ്ഥാനാരോഹണത്തിന്റെ പത്തുവർഷങ്ങൾ; ഖത്തർ അമീറിന് അഭിനന്ദനവുമായി സൗഹൃദ രാഷ്ട്രത്തലവന്മാർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: സ്ഥാനാരോഹണത്തിന്റെ പത്തുവർഷം പൂർത്തിയാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ആശംസ നേർന്ന് സൗഹൃദ രാഷ്ട്രത്തലവന്മാൻ. 2013 ജൂൺ 25ന് ഖത്തറിന്റെ അമീറായി ചുമതലയേറ്റ് പത്തുവർഷം തികഞ്ഞ വേളയിലാണ് ജി.സി.സിയിൽ നിന്നുള്ള വിവിധ രാജ്യങ്ങളുടെ തലവന്മാർ അമീറിന് ആശംസ അറിയിച്ചത്.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദന സന്ദേശം അയച്ചു. ഖത്തറിന്റെ വിവിധ മേഖലകളിലെ വികസനത്തെ പ്രത്യേകം പരാമർശിച്ച അദ്ദേഹം, കുവൈത്തും ഖത്തറും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ പ്രശംസിച്ചു. ശൈഖ് തമീമിന് ആരോഗ്യവും ദീർഘായുസ്സും ഖത്തറിന് കൂടുതൽ വികസനവും കുവൈത്ത് ആശംസിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഖത്തർ അമീറിന് അഭിനന്ദന സന്ദേശം അയച്ചു.സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്നിവരും അമീറിന് ആശംസ അറിയിച്ചു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദന സന്ദേശത്തിൽ അമീറിനും ഖത്തറിലെ ജനതക്കും ക്ഷേമം നേർന്നു. ഇരുരാജ്യങ്ങളും തമ്മിലെ ഊഷ്മള ബന്ധത്തെയും വിവിധ മേഖലകളിലെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അമീറിന് അഭിനന്ദന സന്ദേശം അയച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും അമീറിന് പ്രത്യേകം അഭിനന്ദന സന്ദേശങ്ങൾ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

