Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു ദിവസത്തേക്ക്​ പ്രധാനമന്ത്രി; ഫിൻലൻഡിനെ ഭരിച്ച്​ 16കാരി ആവാ മുർ​ട്ടോ
cancel
camera_alt

ആവാ മുർ​​ട്ടോ മാധ്യമങ്ങളോട്​ സംസാരിക്കുന്നു

Homechevron_rightNewschevron_rightWorldchevron_right'ഒരു ദിവസത്തേക്ക്​...

'ഒരു ദിവസത്തേക്ക്​ പ്രധാനമന്ത്രി'; ഫിൻലൻഡിനെ 'ഭരിച്ച്​' 16കാരി ആവാ മുർ​ട്ടോ

text_fields
bookmark_border

ഹെൽസിങ്കി: 2001ൽ പുറത്തിറങ്ങിയ ബോളിവുഡ്​ സിനിമ 'നായകി'ലെ കഥ പോലെയായിരുന്നു അത്​​. നായകനായ അനിൽ കപൂർ 'ഒരു ദിവസം' മുഖ്യമന്ത്രി പദവി താൽക്കാലികമായി ഏറ്റെടുക്കുന്നതാണ്​ സിനിമയുടെ ഇതിവൃത്തം. അവിശ്വസനീയമായ ആ സിനിമാക്കഥ അങ്ങ്​ ഫിൻലൻഡിൽ യാഥാർഥ്യമായി​. ഒരു ദിവസത്തേക്ക്​ രാജ്യത്തി​െൻറ പ്രധാനമന്ത്രി പദവിയിലിരിക്കാൻ അവസരം ലഭിച്ചത്​ ഒരു കൗമാരക്കാരിക്കാണ്​. പ്രധാനമന്ത്രി സന്ന മരിൻ ബുധനാഴ്​ച ​ത​െൻറ അധികാരം താൽകാലികമായി കൈമാറിയത്​ തെക്കൻ ഫിൻലൻഡിലെ വാസ്​കിയിൽനിന്നുള്ള 16കാരി ആവാ മുർ​​ട്ടോക്കായിരുന്നു.

രാജ്യത്ത്​ പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്​ ബോധവത്​കരണം നടത്തുന്നതി​െൻറ ഭാഗമായാണ്​ മുർ​ട്ടോ ​'പ്രധാനമന്ത്രി' ആയത്​. ആവേശകരമായ ദിവസമായിരുന്നു ഇതെന്ന്​ ആ​േവാ പറയുന്നു. ചാൻസലർ ഓഫ്​ ജസ്​റ്റിസുമായി കൂടിക്കാഴ്​ച നടത്തിയശേഷം പാർലമെൻറി​െൻറ പടവുകളിൽ 'പ്രധാനമന്ത്രി' മാധ്യമങ്ങളെ അഭിമുഖീകരിച്ചു.



കാലാവസ്​ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിൽ മുന്നണിപ്പോരാളിയാണ്​ ആവാ. ബുധനാഴ്​ച നിരവധി എം.പിമാരുമായും മന്ത്രിമാരുമായും അവൾ വികസനത്തെക്കുറിച്ചും വിദേശ വ്യാപാരങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. 'പെൺകുട്ടികൾ എത്ര പ്രധാനപ്പെട്ടവരാണെന്ന്​ തിരിച്ചറിയേണ്ടത്​ ആവശ്യമാണ്​. സാ​ങ്കേതികയിൽ ആൺകുട്ടിക​ളെപ്പോലെ അവരും മിടുക്കരാ​ണ്​. കൂടുതൽ പരിഷ്​കരണങ്ങൾക്കായി മുതിർന്നവർക്ക്​ മാർഗദർശനം നൽകാനും ഭാവിയെക്കുറിച്ച്​ കൂടുതൽ ചിന്തിക്കാനും യുവജനതക്ക്​ കഴിയുമെന്നാണ്​ ഞാൻ കരുതുന്നത്​' -ആവാ എ.എഫ്​.പിയോട്​ പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്ലാൻ ഇൻറർനാഷനൽ എന്ന ചാരിറ്റി സംഘടനയുടെ 'ഗേൾസ്​ ടേക്കോവർ' കാമ്പയി​െൻറ ഭാഗമായാണ്​ 'ഒരു ദിവസം പ്രധാനമന്ത്രി' പരിപാടി നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FinlandSanna MarinAava Murto
Next Story