യുവതിയെ കൊന്ന് രക്ഷപ്പെട്ടയാൾ മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി മാധ്യമപ്രവർത്തകനെയും ഒമ്പതുകാരിയെയും കൊന്നു
text_fieldsമിയാമി: ഫ്ലോറിഡയിൽ സ്ത്രീയെ കൊന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്ക് ശേഷം തിരിച്ചു വന്ന് ടെലിവിഷൻ റിപ്പോർട്ടറെയും ഒമ്പതു വയസുള്ള പെൺകുട്ടിയെയും വെടിവെച്ചുകൊന്നു.
19 കാരനായ കെയ്ത് മെൽവിൻ മോസസ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഓറഞ്ച് കൗണ്ടി പൊലീസ് ജോൺ മിന പറഞ്ഞു. ഇയാളാണ് വെടിവെപ്പിനുത്തരവാദിയെന്നാണ് കരുതുന്നത്.
സെൻട്രൽ ഫ്ലോറിഡയിലെ ഓർലാൻഡോയിൽ പൈൻ ഹിൽസിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിയോടെ 20 കാരി കൊല്ലപ്പെട്ടു. സംഭവമറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം വാർത്ത ചെയ്യാൻ സ്പെക്ട്രം ന്യൂസ്13 സംഘം അവിടെയെത്തിയിരുന്നു.
എന്നാൽ വൈകീട്ട് നാലോടെ അക്രമി തിരിച്ചെത്തുകയും ചാനൽ റിപ്പോർട്ടർക്കും കാമറാഓപ്പറേറ്റർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. റിപ്പോർട്ടർ മരിക്കുകയും കാമറ ഓപ്പറേറ്റർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് തോക്കുധാരി തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി അവിടെ ഒരു സ്ത്രീയെയും ഒമ്പതു വയസുള്ള മകളെയും വെടിവെച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിപ്പോട്ടർക്കൊപ്പം ഒമ്പതു കാരിയും മരിച്ചു.
പ്രതിക്ക് നീണ്ട കാലത്തെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

