ഫ്രാൻസിൽ കത്തിയാക്രമണം: അധ്യാപകൻ കൊല്ലപ്പെട്ടു
text_fieldsപാരീസ്: ഫ്രാൻസിലെ സ്കൂളിൽ കത്തിയാക്രമണം. ആക്രമണത്തിൽ ഫ്രഞ്ച് ഭാഷാ അധ്യാപകൻ കൊല്ലപ്പെട്ടു. രണ്ട്പേർക്ക് ഗുരുതര പരിക്കുണ്ട്. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണം നടന്നതെന്ന് ആഭ്യന്തരമന്ത്രി ഗെരാൾഡ് ഡെർമാനിയൻ പറഞ്ഞു.
20 വയസ് പ്രായമുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നാണ് റിപ്പോർട്ട്. സ്കൂൾ പാർക്കിങ് സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. അക്രമത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷണം തുടങ്ങിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അക്രമം നടന്ന സ്കൂൾ സന്ദർശിക്കും. പശ്ചിമേഷ്യൻ സംഭവവുമായി അക്രമത്തിന് ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.
മൂന്നു വർഷം മുമ്പ് പാരീസിലെ സ്കൂളിൽ സമാന രീതിയിൽ ഒരു അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നിരുന്നു. റഷ്യൻ അഭയാർഥിയായ വിദ്യാർഥിയെ ഫ്രഞ്ച് പൊലീസ് പിന്നീട് വെടിവെച്ചു കൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

