Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിൽ രണ്ട് ടാങ്കറുകൾക്ക് തീപിടിച്ചു; യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്ന് ട്രംപ്

text_fields
bookmark_border
ഹുർമുസിൽ രണ്ട് ടാങ്കറുകൾക്ക് തീപിടിച്ചു; യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്ന് ട്രംപ്
cancel

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. അതേസമയം ഇറാനെതിരായ യുദ്ധം "ഏതെങ്കിലും ഒരു രീതിയിൽ ഉടൻ തന്നെ" അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ടെഹ്‌റാൻ ഒന്നുകിൽ കരാറിലേർപ്പെടണമെന്നും അല്ലാത്തപക്ഷം "ഞങ്ങളത് അവസാനിപ്പിക്കുമെന്നും" അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള രണ്ട് ദിവസത്തെ പ്ലാനിനെക്കുറിച്ച് മധ്യസ്ഥരുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നയതന്ത്രം തിരഞ്ഞെടുക്കാനുള്ള "വിവേകം" യുഎസിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, വെള്ളിയാഴ്ച ഖത്തരി എൽഎൻജി കാരിയറിന് നേരെ ഉണ്ടായ ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു.

ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ ശുഭകരമെന്ന് ഇറാനും യു.എസും വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപ് വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്. അമേരിക്ക നിലപാട് മയപ്പെടുത്തിയെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അയച്ച കത്ത് താൻ പരിശോധിച്ചതായും അതിൽ വാഷിംഗ്ടണിന്റെ "ഭാഷ പൂർണ്ണമായും മാറിയിട്ടുണ്ടെന്നും" ഇറാൻ സുരക്ഷാ മേധാവി മുഹ്‌സിൻ റസായി പറഞ്ഞിരുന്നു. ഈ മാറ്റത്തെ "വളരെ ശുഭകരമായ ഒരു നീക്കമായി" അദ്ദേഹം വിശേഷിപ്പിച്ചു. ഇറാന്റെ നിബന്ധനകൾ യു.എസ് അംഗീകരിക്കുകയാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ഖത്തർ മധ്യസ്ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിരുന്നു. ചർച്ചകൾക്കായി ഇറാൻ പ്രതിനിധി ഖത്തറിലേക്ക് പുറപ്പെട്ടതായും അരാഗ്ചി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് ഇസ്രായേലും യു.എസും ഇറാനെതിരെ ഏകപക്ഷീയ ആക്രമണം ആരംഭിച്ചതോടെ മേഖല സംഘർഷഭരിതമായി. കഴിഞ്ഞ ജൂൺ മാസത്തിൽ ഇടക്കാല ധാരണയിൽ എത്തിയെങ്കിലും ധാരണകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരുവിഭാഗവും പിന്മാറുകയായിരുന്നു. ഇതിനിടെ സംഘർഷം യമനിലേക്കും വ്യാപിക്കുകയും ഹൂത്തികൾ മക്കയ്ക്കു നേരെ അടക്കം ആക്രമണം നടത്തുകയും ചെയ്തിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tankers hit in Hormuz; Trump again says conflict to end soon
Next Story