Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅലയൊടുങ്ങാതെ അഫ്​ഗാൻ;...

അലയൊടുങ്ങാതെ അഫ്​ഗാൻ; താലിബാ​െൻറ നാൾവഴികൾ

text_fields
bookmark_border
taliban
cancel

കാബൂൾ:1996മുതൽ 2001 വരെയാണ്​ അഫ്​ഗാനിസ്​താൻ താലിബാൻ ഭരിച്ചത്​. 1990കളിൽ സോവിയറ്റ്​ സൈന്യത്തി​െൻറ പിൻമാറ്റത്തോടെ അഫ്​ഗാനിലെ പ്രാന്തപ്രദേശങ്ങളിൽ രൂപംകൊണ്ട സായുധ വിഭാഗമാണ്​ താലിബാൻ.

വിദ്യാർഥികൾ എന്നാണ്​ പഷ്​തൂ ഭാഷയിൽ താലിബാൻ എന്ന വാക്കി​െൻറ അർഥം. അഫ്​ഗാ​െൻറയും പാകിസ്​താ​െൻറയും ഇടയിലുള്ള പഷ്​തൂൺ മേഖലയായിരുന്നു താലിബാ​െൻറ കേ​ന്ദ്രം. അഫ്​ഗാനിൽ അധികാരം പിടിച്ചെടുക്കുകയായിരുന്നു സംഘത്തി​െൻറ പ്രധാന ലക്ഷ്യം. ആദ്യം അഫ്​ഗാ​െൻറ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമം തുടങ്ങി.

ഭരണത്തിലേക്ക്​

1995 സെപ്​റ്റംബറിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന ഹെറാത്​ പ്രവിശ്യ പിടിച്ചെടുത്തു. അന്നത്തെ പ്രസിഡൻറായിരുന്ന ബുർഹാനുദ്ദീൻ റബ്ബാനിയെ പരാജയപ്പെടുത്തി ഒരുവർഷത്തിനകം കാബൂളും നിയന്ത്രണത്തിലാക്കി. സോവിയറ്റ്​ ഭരണത്തിനെതിരെ പൊരുതിയ നേതാക്കളിൽ പ്രമുഖനാണ്​ ബുർഹാനുദ്ദീൻ. 1998 ആയപ്പോഴേക്കും അഫ്​ഗാ​െൻറ 90 ശതമാനവും താലിബാ​െൻറ നിയന്ത്രണത്തിലായി.

ആദ്യകാലത്ത്​ അഴമതിക്കെതിരെയും മറ്റും നടപടികൾ സ്വീകരിച്ച്​ ജനങ്ങളിൽ സ്വാധീനമുറപ്പിച്ച താലിബാ​ൻ പിന്നീട്​ രാജ്യത്ത്​ കടുത്ത നിയമങ്ങൾ നടപ്പാക്കിത്തുടങ്ങി. ചെറിയ തെറ്റുകൾക്ക്​ ശിക്ഷിക്കപ്പെടുന്നവരെ പരസ്യമായി കഴുവേറ്റി. പുരുഷൻമാർ താടി വളർത്തണമെന്നും സ്​ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്​ത്രം ധരിക്കണമെന്നും നിയമം കൊണ്ടുവന്നു. രാജ്യത്ത്​ ടെലിവിഷനും സിനിമയും സംഗീതവും നിരോധിച്ചു. 10 വയസിനു മുകളിലുള്ള പെൺകുട്ടികൾ സ്​കൂളിൽ പോകുന്നത്​ വിലക്കി. രാജ്യത്തെ സാംസ്​കാരിക മു​ദ്രകൾ ഒന്നൊന്നായി നശിപ്പിച്ചു. മധ്യ അഫ്​ഗാനിലെ ബാമിയാൻ ബുദ്ധ​ പ്രതിമ തകർത്തത്​ ഒരുദാഹരണം.

താലിബാന്​ അഭയം പാകിസ്​താൻ?

താലി​ബാ​െൻറ ശിൽപികൾ പാകിസ്​താനാണെന്ന്​ വിദേശശക്​തികൾ പലപ്പോഴും ആരോപിച്ചു. താലിബാനിൽ ചേർന്ന യുവാക്കൾക്ക്​ മതവിദ്യാസം ലഭിച്ചത്​ പാകിസ്​താനിൽ നിന്നായിരുന്നു. ഇതാണ്​ താലിബാ​െൻറ വളർച്ചക്കു പിന്നിൽ പാകിസ്​താൻ ആണെന്ന ആരോപണം ശക്​തിപ്പെടാൻ ഇടയാക്കിയത്​.

പാകിസ്​താൻ, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളാണ്​ താലിബാൻ അധികാരത്തിലെത്തിയപ്പോൾ അംഗീകരിച്ചത്​. പാകിസ്​താനിലും താലിബാൻ ആ​ക്രമണം നടത്തി. 2012ൽ വധശ്രമത്തിൽ നിന്ന്​ നൊബേൽ സമ്മാന ജേതാവ്​ മലാല യൂസുഫ്​സായി തലനാരിഴക്കു രക്ഷപ്പെട്ടു. 2014ൽ പെഷാവറിലെ സൈനിക സ്​കൂൾ ആക്രമിച്ചു. 2013ൽ യു.എസ്​ ​ഡ്രോൺ ആ​ക്രമണത്തിൽ താലിബാ​െൻറ മൂന്ന്​ പ്രധാധികൾ കൊല്ലപ്പെട്ടു.

താലിബാ​െൻറ പതനം

2001ലെ വേൾഡ്​ ട്രേഡ്​ സെൻറർ ആക്രമണത്തോടെയാണ്​ ലോകത്തി​െൻറ ശ്രദ്ധ താലിബാനിലേക്ക്​ തിരിയുന്നത്​. ആക്രമണത്തി​െൻറ ആസൂത്രകർക്ക്​​ അഭയം നൽകിയത്​ താലിബാനാണെന്ന്​ ആരോപണമുയർന്നു. തുടർന്ന്​ 2001 ഒക്​ടോബർ ഏഴിന്​ യു.എസ്​ നേതൃത്വത്തിലുള്ള സൈനികസഖ്യം അഫ്​ഗാനിലെത്തി താലിബാനെതി​െര ആക്രമണം തുടങ്ങി.

ഡിസംബർ ആദ്യവാരത്തോടെ തന്നെ താലിബാനെ അധികാരത്തിൽ നിന്ന്​ പുറത്താക്കാൻ സൈനിക സഖ്യത്തിന്​ കഴിഞ്ഞു. താലിബാ​െൻറ അന്നത്തെ നേതാവായിരുന്ന മുല്ല മുഹമ്മദ്​ ഉമറിനെ യു.എസ്​ സൈന്യം പിടികൂടി. താലിബാ​െൻറ ചില നേതാക്കൾ പാകിസ്​താനിലെ ക്വറ്റയിൽ അഭയം തേടി. അവിടെ നിന്ന്​ ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ അഫ്​ഗാനിൽ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമങ്ങൾ താലിബാൻ തുടങ്ങി. 2012ൽ കാബൂളിലെ നാറ്റോ സൈനിക ക്യാമ്പ്​ ആക്രമിച്ചു.

ചർച്ചകളുമായി യു.എസ്​

സൈനികർക്കു നേരെ ആക്രമണം വർധിച്ച​േതാടെ യു.എസും അനുരഞ്​ജനത്തി​െൻറ പാതയിലെത്തി. എന്നാൽ ഒരു ചർച്ചയും എവിടെയുമെത്തിയില്ല. താലിബാൻ നേതാക്കളായ മുല്ല ഉമറും മുല്ല മൻസൂറും കൊല്ലപ്പെട്ടു. പിന്നീട്​ മൗലവി ഹിബത്തുല്ല അഖുന്ദസാദ താലിബാ​െൻറ നേതാവായി. അതിനിടക്ക്​ കുന്ദൂസ്​ പിടിച്ചെടുക്കാൻ താലിബാൻ ശ്രമം തുടങ്ങി. 2015ൽ അത്​ വിജയം കണ്ടു. 2016ൽ അഫ്​ഗാൻ സൈന്യം കുന്ദൂസിൽ നിന്ന്​ താലിബാനെ തുരത്തി.

യു.എസ്​ പിൻമാറ്റം

2017ൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ താലിബാൻ സ്വാധീനമുറപ്പിച്ചു. 2017ൽ അഫ്​ഗാനിലെ പകുതിയോളം ജനസംഖ്യയും താലിബാൻ അധീനമേഖലകളിലാണെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിൽ 2018 മുതൽ യു.എസി​െൻറ മധ്യസ്​ഥതയിൽ നിരവധി ചർച്ചകൾ നടന്നു. എന്നാൽ വിദേശശക്​തികൾ രാജ്യത്തുനിന്ന്​ പുറത്തുപോകുന്നത്​ വരെ ആക്രമണം നിർത്തില്ലെന്ന്​ താലിബാൻ ഉറപ്പിച്ചു പറഞ്ഞു.

ഒടുവിൽ 2020 ഫെബ്രുവരിയിൽ ഖത്തറിൽ താലിബാനുമായി ഒപ്പുവെച്ച സമാധാന കരാറിനെ തുടർന്ന്​ അഫ്​ഗാനിസ്​താനിൽ നിന്ന്​ യു.എസ്​ സേനാപിൻമാറ്റത്തിൽ ധാരണയിലെത്തി​. മേയ്​ ഒന്നിനുമുമ്പായി സൈനികരെ മുഴുവൻ പിൻവലിക്കുമെന്ന്​ അന്നത്തെ യു.എസ്​ പ്രസിഡൻറായിരുന്ന ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരത്തിലെത്തിയതോടെ സെപ്​റ്റംബർ 11നുമുമ്പ്​ സൈനികരെ മുഴുവൻ പിൻവലിക്കുമെന്ന്​ പ്രഖ്യാപിച്ചു. യു.എസ്​-നാറ്റോ സൈനിക പിൻമാറ്റത്തോടെ അഫ്​ഗാൻ പിടിച്ചെടുക്കാനുള്ള ആക്രമണങ്ങൾ താലിബാൻ ശക്​തമാക്കി.

ഭീതിയിൽ ജനം

അഫ്​ഗാ​െൻറ നിയന്ത്രണം ഒരിക്കൽ കൂടി താലിബാ​െൻറ കൈകളിലെത്തിയതോടെ ഭീതിയിലാണ്​ രാജ്യത്തെ സ്​ത്രീകളും പെൺകുട്ടികളുമടങ്ങുന്ന വിഭാഗം. മാധ്യമപ്രവർത്തകരും ജഡ്​ജിമാരും മനുഷ്യാവകാശപ്രവർത്തകരും അവരുടെ ലക്ഷ്യമാണ്​. ഈ വിഭാഗത്തോടുള്ള താലിബാ​െൻറ കടുത്തനയം മാറാൻ പോകുന്നില്ലെന്നാണ്​ വിലയിരുത്തൽ.

അഫ്​ഗാൻ പതനം നാൾവഴികൾ

•ഏപ്രിൽ 13: സെപ്​റ്റംബർ 11നകം അഫ്​ഗാനിൽനിന്ന്​ ​യു.എസ്​ സൈന്യത്തെ പൂർണമായി പിൻവലിക്കുമെന്ന്​​ യു.എസ്​ പ്രസിഡൻറ്​ ജോ ​ൈബഡൻ പ്രഖ്യാപിക്കുന്നു.

•മേയ്​ നാല്​: തെക്കൻ ഹെൽമന്ദ്​ ​അടക്കമുള്ള പ്രവിശ്യകളിൽ താലിബാൻ ആക്രമണം തുടങ്ങി.

•മേയ്​ 11: കാബൂളിന്​ കുറച്ചുദൂരെയുള്ള നെർഖ്​ ജില്ല താലിബാൻ നിയന്ത്രണത്തിൽ.

•ജൂൺ ഏഴ്​: പോരാട്ടം കടുക്കുന്നു. 150 സൈനികർ കൊല്ലപ്പെട്ടു. 26 പ്രവിശ്യകളിലും മുന്നേറ്റം.

•ജൂൺ 22: താലിബാൻ 50ലധികം ജില്ലകൾ പിടിച്ചടക്കി.

•ജൂ​ൈല രണ്ട്​: അഫ്​ഗാനിൽനിന്ന്​ യു.എസ്​ സൈനിക പിന്മാറ്റം തുടങ്ങി. അവസാന യു.എസ്​ സൈനികരും ബഗ്രാം വ്യോമതാവളം വിട്ടു.

•ജൂലൈ അഞ്ച്​: ആഗസ്​റ്റിൽ സമാധാനക്കരാറിന്​ തയാറെന്ന്​ താലിബാൻ സന്ദേശം.

•ജൂലൈ 21: അഫ്​ഗാനിസ്താ​െൻറ പകുതി ജില്ലകളും താലിബാൻ പിടിച്ചടക്കിയതായി യു.എസ്​ പ്രഖ്യാപനം.

•ജൂലൈ 25: വ്യോമാക്രമണങ്ങളിലൂടെ അഫ്​ഗാൻ സൈന്യത്തിന്​ പിന്തുണ തുടരുമെന്ന്​ യു.എസ്​.

•ആഗസ്​റ്റ് ആറ്​:​ പ്രവിശ്യാതലസ്​ഥാനമായ സരഞ്​ജ്​ താലിബാൻ അധീനതയിൽ.

•ആഗസ്​റ്റ്​ 13: രണ്ടാമത്തെ വലിയ നഗരമായ കന്തഹാർ അടക്കം നാലിലേറെ പ്രവിശ്യതലസ്​ഥാനങ്ങൾ കൂടി നിയന്ത്രണത്തിലാക്കി.

•ആഗസ്​റ്റ്​ 14. മസാരെ ശരീഫ്​ അടക്കം കീഴ്​പ്പെടുത്തി രാജ്യതലസ്​ഥാനമായ കാബൂൾ

വളയുന്നു.

•ആഗസ്​റ്റ്​ 15​- കാബൂൾ കീഴടക്കി അഫ്​ഗാ​െൻറ സമ്പൂർണ നിയന്ത്രണത്തിലേക്ക്​.

പ്രതികരിച്ച്​ ലോകം

ഇസ്​ലാമാബാദ്​: അഫ്​ഗാനി​ലെ അവസ്​ഥയിൽ പാക്​ വിദേശകാര്യ മന്ത്രാലയ വക്​താവ്​ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ അഫ്​ഗാനിലെ എംബസി പൂട്ടുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുത്തിട്ടില്ലെന്നും പാകിസ്​താൻ അറിയിച്ചു.

അഫ്​ഗാൻ സൈന്യത്തിന്​ രാജ്യത്തെ സംരക്ഷിക്കാൻ ശക്​തിയില്ലാത്തിടത്തോളം ഒരു വർഷത്തേ​ക്കോ അഞ്ചുവർഷത്തേക്കോ യു.എസ്​ സൈന്യത്തെ നിലനിർത്തിയിട്ട്​​ യാതൊരു പ്രയോജനമില്ലെന്ന്​ അമേരിക്കൻ​ പ്രസിഡൻറ്​ ജോ ബൈഡൻ പ്രതികരിച്ചു. താലിബാൻ ഭരണം പിടിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക്​ അഭയാർഥികളുടെ എണ്ണത്തിൽ കുത്തൊഴുക്കുണ്ടാകുമെന്ന ആശങ്കയിലാണ്​ യൂറോപ്യൻ യൂനിയൻ. സ്​ഥിതിഗതികൾ ചർച്ചചെയ്യാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ യു.എൻ യോഗം വിളിക്കുമെന്ന്​ റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibankabulafganisthan
News Summary - Taliban's Growth and Weakness in afganistan
Next Story