Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താലിബാന് തിടുക്കപ്പെട്ട് സഹായം നൽകില്ല –യു.എസ്
text_fieldsbookmark_border
വാഷിങ്ടൺ: അഫ്ഗാനിൽ താലിബാന് സഹായം നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യു.എസ്. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാൻ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് യു.എസിെൻറയും സഖ്യരാജ്യങ്ങളുടെയും തീരുമാനമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചു.
ആഗോളസമൂഹത്തിെൻറ പ്രതീക്ഷകൾക്കൊപ്പമാകുമോ താലിബാെൻറ നിലപാടുകളെന്ന് വിലയിരുത്തിയാകും തീരുമാനം. യു.എൻ ചാർട്ടറിനു കീഴിലെ നിബന്ധനകൾ താലിബാൻ പാലിക്കുമോ എന്നും അറിയണം.
താലിബാെൻറ രാജ്യാന്തര നിയമങ്ങൾ, രാജ്യം വിടാൻ ആഗ്രഹിക്കുന്നവരോടുള്ള നിലപാട് എന്നിവയും പരിഗണിക്കുമെന്നും സാകി വിശദമാക്കി.
Next Story

