Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kabul airport
cancel
Homechevron_rightNewschevron_rightWorldchevron_right31നകം അമേരിക്കൻ സേന...

31നകം അമേരിക്കൻ സേന പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതമെന്ന്​ മുന്നറിയിപ്പുമായി താലിബാൻ

text_fields
bookmark_border

കാബൂൾ: അഫ്​ഗാനിസ്​താനിൽ നിന്ന്​ സൈനിക പിൻമാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ആഗസ്​റ്റ്​ 31നകം പൂർത്തിയാക്കണമെന്ന്​ യു.എസിന്​ അന്ത്യശാസനവുമായി താലിബാൻ. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്​താവ്​ മുന്നറിയിപ്പു നൽകി. 'അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിന്​ തുല്യമാണിത്​. അത്​ ചുവന്ന രേഖയാണ്​'- ദോഹയിലുള്ള താലിബാൻ പ്രതിനിധി സംഘം പ്രതിനിധി സുഹൈൽ ഷാഹീൻ പറഞ്ഞു.

സൈനിക സാന്നിധ്യം ആഗസ്റ്റ്​ കഴിഞ്ഞും നിലനിർത്തണോ എന്ന കാര്യത്തിൽ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ ഇന്ന്​ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ്​ താലിബാൻ പ്രതികരണം.

'ആഗസ്​റ്റ്​ 31ന്​ സൈന്യത്തെ മുഴുവൻ പിൻവലിക്കുമെന്നാണ്​ യു.എസ്​ പ്രഖ്യാപിച്ചത്​. അത്​ നീട്ടുന്നുവെന്നതിനർഥം സൈന്യത്തെ വ്യാപിപ്പിക്കുന്നു എന്നാണ്​. അതി​െൻറ ആവശ്യം നിലവിലില്ല'-താലിബാൻ വക്​താവ്​ സുഹൈൽ ഷഹീൻ പറഞ്ഞു. യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന്​ കൂടുതൽ സമയം ചോദിച്ചാൽ ഇല്ല എന്നാണ്​ ഉത്തരം. അതിന്​ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. അത്​ അവിശ്വാസ്യതയാണ്​. ഇവിടെ തന്നെ തുടരാനാണ്​ തീരുമാനമെങ്കിൽ തിരിച്ചടി നേരിടേണ്ടിവരും-ഷഹീൻ കൂട്ടിച്ചേർത്തു.അഫ്​ഗാനിലെ രക്ഷാദൗത്യം ബുദ്ധിമു​ട്ടേറിയതും വേദനയുണ്ടാക്കുന്നതുമാണെന്നും അതിനാൽ, സൈന്യത്തെ പിൻവലിക്കുന്നതിന്​ കാലതാമസമുണ്ടാകുമെന്നും കഴിഞ്ഞദിവസം യു.എസ്​ ​പ്രസിഡൻറ്​ ജോ ബൈഡൻ അറിയിച്ചിരുനു.

അഫ്​ഗാൻ താലിബാൻ പിടിച്ചെടുത്ത്​ ഒരാഴ്​ച പിന്നിടു​േമ്പാഴും ആയിരങ്ങൾ പലായനം തുടരുകയാണ്​. രാജ്യത്തി​െൻ റ ​പുനരുദ്ധാരണത്തിനാ യി ജനത തുടരണമെന്നാണ്​ താലിബാൻ ആവശ്യപ്പെടുന്നത്​. അതേസമയം, ശരിയായ യാത്രരേഖകൾ കൈവശമുള്ള രാജ്യം വിടാനാഗ്രഹിക്കുന്നവരെ തടയില്ലെന്നും ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്​താവ്​ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചക്കിടെ എയർപോർട്ടിലും പരിസരങ്ങളിലുമായി സംഘർഷങ്ങളിൽ 20 പേർ മരിച്ചതായി നാറ്റോ വക്​താവ്​ പറഞ്ഞു. വിമാനത്താവളത്തിൽ ജനം തടിച്ചുകൂടുന്നത്​ തുടരുന്നത്​ വൻപ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanwarningUS withdrawal
News Summary - Taliban warns of ‘consequences’ if US delays withdrawal
Next Story