Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാ​ന്​ വിജയാഘോഷം;...

താലിബാ​ന്​ വിജയാഘോഷം; അഫ്​ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
താലിബാ​ന്​ വിജയാഘോഷം; അഫ്​ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിൽ
cancel

കാബൂൾ: അവസാന യു.എസ്​ സൈനികനും രാജ്യംവിട്ടതോടെ താലിബാൻ ആഹ്ലാദാരവം മുഴക്കു​േമ്പാൾ നാളെയെ കുറിച്ച്​ പ്രതീക്ഷകളില്ലാതെ അഫ്​ഗാൻ ജനത. രാജ്യത്തെ ബാങ്കുകൾക്കും എംബസികൾക്കും മുന്നിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്​​. ഒരു നേരത്തേ വിശപ്പടക്കുകയാണ്​ ഏറെ പേരുടെയും മുഖ്യലക്ഷ്യം. മൂന്നാഴ്​ചയോളമായി ​േജാലിക്കു പോകാൻ കഴിയാത്തവരാണ്​ കൂടുതലും. വീട്ടുവാടക കൊടുക്കാനും വൈദ്യുതി ബില്ലടക്കാനും അവർക്ക്​ പണം അത്യാവശ്യമാണ്​.

കാബൂളിലെ റോഡുകളിൽ യു.എസ്​ സൈന്യത്തി​െൻറ വേഷവും ആയുധവും ധരിച്ചാണ്​ ഇപ്പോൾ താലിബാൻ സേനാംഗങ്ങളുടെ പട്രോളിങ്​. നിങ്ങളെ സേവിക്കാൻ ഞങ്ങളുണ്ടെന്ന്​ താലിബാൻ ആവർത്തിക്കു​േമ്പാഴും ജനങ്ങൾക്കിപ്പോഴുമത്​ വിശ്വാസമായിട്ടില്ല.

അതിനിടെ, കൂടുതൽ അമേരിക്കൻ പൗരൻമാരുടെ ജീവൻ നഷ്​ടപ്പെടുത്താതെ അത്യന്തം അപകടകരമായ അവസ്​ഥയിൽ അഫ്​ഗാനിലെ ദൗത്യം പൂർത്തിയാക്കിയ സായുധസേന വിഭാഗത്തിന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ നന്ദി പറഞ്ഞു. അഫ്​ഗാൻ വിടാൻ ആഗ്രഹിക്കുന്നവരെ രക്ഷപ്പെടുത്താൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്​ യു.എസ്​ വിദേശകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.

കാബൂൾ വിമാനത്താവളം വഴി 1,23,000 ആളുകളെയാണ്​ രണ്ടാഴ്​ചക്കിടെ യു.എസ്​ ഒഴിപ്പിച്ചത്​.ആഗസ്​റ്റ്​ 14 മുതൽ തുടങ്ങിയ ദൗത്യത്തിനിടെ 5500 യു.എസ്​ പൗരന്മാരെയും രക്ഷപ്പെടുത്തി. കുടുംബാംഗങ്ങൾക്കൊപ്പം ഏതാനും അമേരിക്കൻ പൗരൻമാർ അഫ്​ഗാനിൽ തുടരുകയാണ്​.

യു.എസ്​ ദൗത്യം പൂർത്തിയായാലും ഇവ​ർക്ക്​ രാജ്യം വിടാൻ താലിബാൻ സുരക്ഷിതപാത ഒരുക്കുമെന്നാണ്​ ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്​. അതേസമയം, വിമാനത്താവളത്തി​െൻറ പ്രവർത്തനം നിർത്തിയതോടെ ഇവരെ എങ്ങനെ ഒഴിപ്പിക്കാനാവുമെന്നത്​ ചോദ്യചിഹ്​നമാണ്​. യു.എസ്​ ദൗത്യത്തിനിടെ, സൈന്യത്തി​െൻറ പരിഭാഷകരായി പ്രവർത്തിച്ച അഫ്​ഗാനികളുടെയും മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിലനിൽപും ആശങ്കയുടെ നിഴലിലാണ്​.

രണ്ടാഴ്​ചയായി 6000ത്തോളം വരുന്ന യു.എസ്​ സൈന്യമായിരുന്നു കാബൂളിലെ ഹാമിദ്​ കർസായി അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ നിയ​ന്ത്രണം ഏറ്റെടുത്തത്​.

താലിബാനുമായി ചർച്ച പ്രധാനം –ജർമനി

ബർലിൻ: രണ്ടാഴ്​ചക്കിടെ രാജ്യം വിടാൻ സാധിക്കാത്ത അഫ്​ഗാനിലെ പ്രാദേശിക ജീവനക്കാർക്ക്​ സഹായം എത്തിക്കാൻ താലിബാനുമായി ചർച്ച നടത്തേണ്ടത്​ പ്രധാനമാണെന്ന്​ ജർമൻ ചാൻസലർ അംഗല മെർകൽ അറിയിച്ചു.

അവരുടെ എണ്ണം 10,000ത്തിനും 40,000ത്തിനുമിടക്കാണെന്നും മെർകൽ പറഞ്ഞു. ഇതിൽ എത്രപേർ രാജ്യംവിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന്​ വ്യക്തമല്ല. ഈ മാസം 5000 ​ആളുകളെയാണ്​ ജർമനി അഫ്​ഗാനിൽ നിന്ന്​ ഒഴിപ്പിച്ചത്​. അതിൽകൂടുതലും അഫ്​ഗാൻ പൗരൻമാരാണ്​. അതിനിടെ, കൂടുതൽ അഫ്​ഗാൻ പൗരൻമാരെ സ്വീകരിക്കാൻ തയാറല്ലെന്ന്​ ആസ്​ട്രിയൻ ചാൻസലർ സെബാസ്​റ്റ്യൻ കുർസ്​ വ്യക്തമാക്കി.

താലിബാൻ പ്രാതിനിധ്യ സർക്കാർ രൂപവത്​കരിക്കണം

ബെയ്​ജിങ്​: അന്താരാഷ്​ട്ര അംഗീകാരം ലഭിക്കുന്നതിനായി താലിബാൻ അഫ്​ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാർ രൂപവത്​കരിക്കണമെന്നും ഭീകരസംഘങ്ങളോട്​ അകലം പാലിക്കണമെന്നും ആവശ്യപ്പെട്ട്​ ചൈന. അഫ്​ഗാനിൽ നിന്ന്​ യു.എസ്​ സൈനിക ഇടപെടൽ അവസാനിച്ചു. മറ്റൊരു രാജ്യത്തെ സൈനിക അധിനിവേശം പൂർണപരാജയമായിരിക്കുമെന്നതി​െൻറ തെളിവാണ്​ യു.എസി​െൻറ അഫ്​ഗാൻ ഇടപെടലെന്നും ചൈനീസ്​ വിദേശകാര്യ വക്​താവ്​ വെങ്​ വെൻബിൻ മാധ്യമങ്ങളോട്​ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന പ്രാതിനിധ്യ സർക്കാരാണ്​ താലിബാൻ രൂപീകരിക്കുന്നതെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfganistan
News Summary - Taliban victory; The future of the Afghan people is uncertain
Next Story