യു.എന്നിൽ സംസാരിക്കാൻ അനുമതി തേടി താലിബാൻ
text_fieldsകാബൂൾ: ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ സംസാരിക്കാൻ അനുമതി തേടി താലിബാൻ. യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് ആണ് ഇക്കാര്യം അറിയിച്ചത്. സമ്മേളനത്തിൽ വിവിധ ലോക നേതാക്കൾ സംബന്ധിക്കുന്നുണ്ട്.
അഫ്ഗാനിലെ താലിബാൻ സർക്കാറിലെ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയാണ് അനുമതി തേടിക്കൊണ്ട് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസിന് കത്തയച്ചത്. താലിബാൻ വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാെൻറ യു.എൻ അംബാസഡറായി നാമനിർദേശം ചെയ്തിരുന്നു. അതേസമയം, മുൻ സർക്കാറിലെ അംബാസഡർ ഗുലാം ഇസാസെ ഈ മാസം 27ന് ചേരുന്ന യു.എൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ, അഷ്റഫ് ഗനിയെ പുറത്താക്കിയതാണെന്നും അദ്ദേഹത്തെ ലോകരാജ്യങ്ങൾ പ്രസിഡൻറായി കണക്കാക്കുന്നില്ലെന്നും അതിനാൽ ഇസാസെക്ക് അഫ്ഗാനെ പ്രതിനിധാനംചെയ്ത് യു.എൻ സമ്മേളനത്തിൽ സംബന്ധിക്കാൻ കഴിയില്ലെന്നും മുത്തഖി കത്തിൽ സൂചിപ്പിച്ചു.

