Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് ഡ്രോണാക്രമണത്തിൽ സിവിലിയൻ കൊല്ലപ്പെട്ടു; ആക്രമണം നിയമവിരുദ്ധമെന്നും താലിബാൻ
text_fieldsbookmark_border
കാബൂൾ: യു.എസ് നടത്തിയ ഡ്രോണാക്രമണത്തിൽ സിവിലിയൻ കൊല്ലപ്പെട്ടുവെന്ന് താലിബാൻ. വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം ആരോപിച്ചത്. ചൈനീസ് മാധ്യമമായ സി.ജി.ടി.ൻ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവിന്റെ പരാമർശം.
യു.എസിന്റെ ഡ്രോണാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. വിദേശമണ്ണിലെ യു.എസ് ആക്രമണം നിയമവിരുദ്ധമാണ്. അഫ്ഗാന് എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ അത് ഞങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്ന് താലിബാൻ വക്താവ് പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിന് സമീപം ചാവേർ പൊട്ടിത്തെറിച്ച് നിരവധി പേരാണ് മരിച്ചത്. തുടർന്ന് യു.എസ് ഡ്രോണാക്രമണം നടത്തുകയും രണ്ട് ഐ.എസ് ഭീകരരെ വധിക്കുകയും ചെയ്തതായി അവകാശപ്പെട്ടിരുന്നു. നാൻഗാർഹാർ പ്രവിശ്യയിലായിരുന്നു യു.എസിന്റെ ആക്രമണം.
Next Story

