Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right75 ശ​ത​മാ​നം...

75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും സ്​​കൂ​ളി​ലെ​ത്തി​യ​താ​യി താ​ലി​ബാ​ൻ

text_fields
bookmark_border
75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും സ്​​കൂ​ളി​ലെ​ത്തി​യ​താ​യി താ​ലി​ബാ​ൻ
cancel


കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലു​ട​നീ​ള​മു​ള്ള സ്​​കൂ​ളു​ക​ളി​ലാ​യി 75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ച്ച​താ​യി താ​ലി​ബാ​ൻ സ​ർ​ക്കാ​ർ. ഇ​സ്​​ലാ​മാ​ബാ​ദി​ൽ മി​ഡി​ൽ ഈ​സ്​​റ​റ്​ ആ​ൻ​ഡ്​ ആ​ഫ്രി​ക്ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​മി​ർ ഖാ​ൻ മു​ത്ത​ഖി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ഫ്​​ഗാ​നി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ത്ത​ഖി. അ​ഫ്​​ഗാ​നി​ൽ ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ താ​ലി​ബാ​ൻ അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു.

സെ​പ്​​റ്റം​ബ​ർ 18ന്​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കു മാ​ത്രം സ്​​കൂ​ളു​ക​ൾ തു​റ​ന്നു. ആ​ൺ​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ പു​രു​ഷ അ​ധ്യാ​പ​ക​ർ മ​തി​യെ​ന്നും നി​ർ​ദേ​ശി​ച്ചു. പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ച്ച​തി​ൽ വ്യാ​പ​ക ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ അ​വ​രെ സ്​​കൂ​ളി​ല​യ​ക്കാ​ൻ താ​ലി​ബാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ആ​റാം ത​രം​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​പു​ന​രാ​രം​ഭി​ച്ചു. സെ​പ്​​റ്റം​ബ​റോ​ടെ എ​ല്ലാ പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്​​കൂ​ളു​ക​ളി​ലെ​ത്താ​മെ​ന്നും താ​ലി​ബാ​ൻ ഉ​റ​പ്പു​ന​ൽ​കി. സ്​​ത്രീ​ക​ളെ ജോ​ലി​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ താ​ലി​ബാ​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.


Show Full Article
TAGS:Taliban girls 
News Summary - Taliban say 75 percent of girls go to school
Next Story