Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിലെ വനിത...

അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​െൻറ പേരുമാറ്റി; കടുത്ത സ്​ത്രീ വിരുദ്ധ നടപടികളുമായി താലിബാൻ

text_fields
bookmark_border
അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​െൻറ പേരുമാറ്റി; കടുത്ത സ്​ത്രീ വിരുദ്ധ നടപടികളുമായി താലിബാൻ
cancel

കാബൂൾ: അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​െൻറ പേരുമാറ്റി താലിബാൻ. ഗൈഡൻസ്​ മന്ത്രാലയം എന്നാണ്​ പുതിയ പേര്​. താലിബാൻ ഭരണത്തിൽ സ​്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുമെന്നതി​െൻറ ഏറ്റവും പുതിയ തെളിവാണിത്​.

തൊണ്ണുറുകളിൽ താലിബാൻ അഫ്​ഗാൻ ഭരിച്ചപ്പോൾ സ്​ത്രീകൾക്ക്​ പൊതുയിടങ്ങളിൽ പ്രവേശിക്കാനോ പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം നേടാനോ അവകാശമുണ്ടായിരുന്നില്ല. നേരത്തേ മന്ത്രാലയത്തിൽ വനിതകൾ പ്രവേശിക്കുന്നത്​ തടഞ്ഞിരുന്നു താലിബാൻ. പുരുഷൻമാർക്ക്​ മാത്രമാണ്​ ഇവിടേക്ക്​ പ്രവേശനം.

വനിതകളെ കെട്ടിടത്തിനുള്ളിലേക്ക്​ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന്​ ജീവനക്കാരിലൊരാൾ മാധ്യമങ്ങളോട്​ പറഞ്ഞു. സ്​ത്രീകൾക്ക്​ വീടാണ്​ സുരക്ഷിതമെന്ന്​ ​പ്രഖ്യാപിച്ച താലിബാൻ ജോലിസ്​ഥലങ്ങളിൽ നിന്ന്​ അവരെ തിരിച്ചയച്ചിരുന്നു.

ജലാലാബാദിൽ സ്​ഫോടനം:മൂന്നു മരണം

കാബൂൾ: ജലാലാബാദിൽ താലിബാ​െൻറ വാഹനങ്ങൾ ലക്ഷ്യമിട്ട്​ നടന്ന സ്​​േഫാടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മൂന്നു സ്​ഫോടനങ്ങളാണ്​ നടന്നതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. 20 പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​.

ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസ്​ ഭീകരർക്ക്​ സ്വാധീനമുള്ള മേഖലയാണിവിടെ. മരിച്ചവരിലോ പരിക്കേറ്റവരിലോ താലിബാൻ ഉദ്യോഗസ്​ഥരുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കാബൂളിൽ ശനിയാഴ്​ചയുണ്ടായ ബോംബ്​സ്​ഫോടനത്തിലും രണ്ടുപേർക്ക്​ പരിക്കേറ്റിരുന്നു. താലിബാൻ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ ഐ.എസ്​ ഭീകരാക്രമണം നടത്തിയിരുന്നു. നയകാര്യങ്ങളിൽ താലിബാ​െൻറ എതിർപക്ഷത്താണ്​ ഐ.എസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Taliban replaces ministry for women with ‘guidance’ ministry
Next Story