Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
afghan school
cancel
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ...

അഫ്​ഗാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ രീതി പരിഷ്​കരിച്ച്​ താലിബാൻ; ആൺകുട്ടികൾക്കൊപ്പം പഠിക്കാനാകില്ല, ഹിജാബ്​ നിർബന്ധം

text_fields
bookmark_border

കാബൂൾ: അഫ്​ഗാനിസ്​താനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ രീതിയിൽ പരിഷ്​കാരങ്ങളുമായി താലിബാൻ ഭരണകൂടം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്​ ഒരു ക്ലാസ്​മുറിയിൽ പഠിക്കുന്ന സ​മ്പ്രദായം ഇനിയില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്​ദുൽ ബാഖി ഹഖാനിയാണ്​ പുതിയ പരിഷ്​കാരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്​.

ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്​സുകളിൽ പെൺകുട്ടികൾക്ക്​ പഠനം പുനരാരംഭിക്കാം. എന്നാൽ ശിരോവസ്​ത്രം അടക്കമുള്ള വസ്​ത്രധാരണം നിർബന്ധമാണ്​. അതേസമയം പെൺകുട്ടികൾ മുഖം മറയ്​ക്കണം എന്നതിനെ പറ്റി ഹഖാനി വ്യക്തത വരുത്തിയില്ല.

പെൺകുട്ടികളെ പഠിപ്പിക്കാൻ വനിത അധ്യാപകരുണ്ടാകും. പെൺകുട്ടികൾ എന്തു പഠിക്കണം എന്നത്​ പരിശോധിച്ചു വരുകയാണെന്നും ഹഖാനി പറഞ്ഞു. പുറ​േകാട്ട്​ നടക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ളതിൽ നിന്ന്​ മുന്നോട്ടു പോകാനാണ്​ ആഗ്രഹമെന്നും ഹഖാനി വ്യക്തമാക്കി.

അഫ്​ഗാനിൽ താലിബാൻ അധികാരമേറ്റാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ്​ പുതിയ പരിഷ്​കരണം. താലിബാൻ അധികാരം പിടിച്ചെടുക്കുമെന്ന്​ ഉറപ്പായപ്പോൾ തന്നെ രാജ്യത്തെ പല സ്കൂളുകളിലും ക്ലാസ്​മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട്​ വേർതിരിച്ചാണ്​ അധ്യാപനം തുടരുന്നത്​.

അഫ്​ഗാനിൽ നിന്ന്​ സംഗീതജ്ഞരുടെ പലായനം

താലിബാൻ ഭരണത്തിൽ ജീവന്​ ഭീഷണിയാണെന്ന്​ കണ്ട്​​ അഫ്​ഗാനിൽ നിന്ന്​ നിരവധി സംഗീതജ്​ഞർ ​ പലായനം ചെയ്​തു. രാജ്യത്തെ ജനകീയ കലാകാരന്മാരിൽ പലരും ഒളിവിലാണ്​. സംഗീത ഉപകരണങ്ങളടക്കം താലിബാ​െൻറ കണ്ണിൽപെടാതെ ഒളിപ്പിക്കുകയും ചെയ്​തു. നിരവധി സംഗീത പരിപാടികൾ റദ്ദാക്കുകയും ചെയ്​തതോടെ ഈ മേഖല വൻ നഷ്​ടത്തിലായി.

താലിബാൻ പിടിമുറുക്കുകയാണെന്ന്​ കണ്ടപ്പോൾ തന്നെ പെഷാവറിലെ സംഗീത സ്ഥാപനങ്ങൾ പൂട്ടിയിരുന്നു. ഈ മാസം ആറിന്​ പഞ്ചശീർ കൂടി പിടിച്ചെടുത്തതോടെ അഫ്​ഗാനിസ്​താ​െൻറ എല്ലാ ഭാഗങ്ങളും താലിബാ​െൻറ നിയന്ത്രണത്തിലായി. 20 വർഷം മുമ്പുള്ള താലിബാൻ ഭരണകാലത്ത്​ അഫ്​ഗാനിൽ സംഗീതത്തിന്​ വിലക്കേർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanAfghanistan
News Summary - Taliban reform girls' education system in Afghanistan; Can't study with boys, hijab is mandatory
Next Story