'നാല് വർഷം കൊണ്ട് അഫ്ഗാനിസ്താനിൽ നിന്ന് തീവ്രവാദികളെ തുരത്തി'; പാകിസ്താനും ഇതേ മാതൃക പിന്തുടരണം -അഫ്ഗാൻ മന്ത്രി
text_fieldsന്യൂഡൽഹി: നാല് വർഷം കൊണ്ട് അഫ്ഗാനിസ്താനിൽ നിന്നും ലശ്കർ ഇ-ത്വയി, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദികളെ തുരത്തിയെന്ന് വിദേശകാര്യമന്ത്രി അമീർ ഖാൻ മുറ്റാഖി പറഞ്ഞു. പാകിസ്താനും ഇതേ പാത പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
തീവ്രവാദികളിൽ ആരും അഫ്ഗാനിസ്താനിലില്ല. അഫ്ഗാനിസ്താനിലെ ഒരിഞ്ച് ഭൂമിയും ഇന്ന് അവരുടെ നിയന്ത്രണത്തിലില്ല. 2021ന് ശേഷം തങ്ങൾ നടത്തിയ ഓപ്പറേഷനുകളാണ് തീവ്രവാദികളെ ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് അഫ്ഗാൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
കണ്ണ് പാകിസ്താനിൽ: താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ; കാബൂളിലെ എംബസി വീണ്ടും തുറക്കുന്നു
ന്യൂഡൽഹി: കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തക്കിയുമായുള്ള ചർച്ചയിലാണ് ജയ്ശങ്കർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ താങ്കളുടെ സന്ദർശനം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ജയ്ശങ്കർ മുത്തക്കിയോട് പറഞ്ഞു.
2021ൽ ഇന്ത്യ എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടി നാലു വർഷത്തിനു ശേഷമാണ് അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, നിലവിൽ ബന്ധം വഷളായ പാകിസ്താനിനിടയിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. കാബൂളിലെ സാങ്കേതിക ദൗത്യത്തെ ഒരു പൂർണ്ണ എംബസി തല പ്രവർത്തനമാക്കി മാറ്റുകയാണ് ലക്ഷ്യം.
‘അഫ്ഗാൻ ജനതയുടെ അഭ്യുദയകാംക്ഷി എന്ന നിലയിൽ, രാജ്യത്തിന്റെ വികസനത്തിൽ ഇന്ത്യക്ക് ആഴമേറിയ താൽപര്യമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിരവധി ഇന്ത്യൻ പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ഞങ്ങളുടെ ദീർഘകാല പങ്കാളിത്തം പുതുക്കിയെന്നത് ഇന്ന് ഞാൻ വീണ്ടും ഉറപ്പിക്കുന്നു’വെന്നും ചർച്ചയിൽ ജയ്ശങ്കർ പറഞ്ഞു.
യു.എസിന്റെ പിൻവാങ്ങലിനെത്തുടർന്ന് 2021ൽ താലിബാൻ കാബൂൾ പിടിച്ചെടുത്തതിനുശേഷം ഇന്ത്യയുമായുള്ള ഏറ്റവും വലിയ ഇടപെടലാണ് മുത്തക്കിയുടെ ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച. ‘അതിർത്തി കടന്നുള്ള ഭീകരതയുടെ ഭീഷണി ഇരു രാജ്യങ്ങളും പങ്കിടുന്നു’ണ്ടെന്ന് തന്റെ ആമുഖ പ്രസംഗത്തിൽ ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. പാകിസ്താനെ രൂക്ഷമായി വിമർശിക്കുകയും അടുത്ത സഹകരണം വളർത്തിയെടുക്കാൻ അഫ്ഗാൻ നേതൃത്വത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
വളർച്ചക്കും സമൃദ്ധിക്കും വേണ്ടി നമുക്ക് പൊതുവായ പ്രതിബദ്ധതയുണ്ട്. എന്നിരുന്നാലും, അതിർത്തി കടന്നുള്ള ഭീകരതയുടെ പങ്കിട്ട ഭീഷണിയാൽ ഇവ അപകടത്തിലാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കാനുള്ള ശ്രമങ്ങൾ നാം ഏകോപിപ്പിക്കണം. ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോടുള്ള നിങ്ങളുടെ സംവേദനക്ഷമതയെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും’ കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

