Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'സ്​ത്രീകളുടെ...

'സ്​ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കരുത്​; മനുഷ്യാവകാശലംഘനങ്ങൾ നിർത്തണം'

text_fields
bookmark_border
Taliban
cancel

കാബൂൾ: അഫ്​ഗാനിൽ താലിബാനുമായി ബ്രിട്ടീഷ്​ പ്രതിനിധിസംഘം കൂടിക്കാഴ്​ച നടത്തി. രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച സംഘം സ്​ത്രീകളുടെയും പെൺകുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കരുതെന്നും താലിബാനോട്​ ആവശ്യപ്പെട്ടു.

അഫ്​ഗാനിലെ മാനുഷിക ദുരന്തം ലോകത്തി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാനും ഭീകരവാദം തടയാനും രാജ്യം വിടാനാഗ്രഹിക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും സഹായിക്കാമെന്നും ബ്രിട്ടൻ ഉറപ്പുനൽകി. താലിബാൻ ഭരണകൂടവുമായി ചർച്ചനടത്താൻ ആദ്യമായാണ്​ ബ്രിട്ടൻ അഫ്​ഗാനിലേക്ക്​ പ്രതിനിധിസംഘത്തെ അയക്കുന്നത്​.

അഫ്​ഗാ​നിലെ ബ്രിട്ട​െൻറ ഉന്നതതല പ്രതിനിധി സർ സൈമൺ ഗാസ്​, ദോഹ പ്രതിനിധി മാർട്ടിൻ ലോങ്​ദെൻ എന്നിവരാണ്​ സംഘത്തിലുണ്ടായിരുന്നത്​. അഫ്​ഗാൻ വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്തഖി, ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായ മുല്ല അബ്​ദുൽ ഗനി ബറാദർ അഖുന്ദ്​, മൗലവി അബ്​ദുൽ സലാം ഹനഫി എന്നിവരുമായും സംഘം കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതി​നുള്ള കാര്യങ്ങളാണ്​ വിശദമായി ചർച്ചയിൽ വന്നതായി താലിബാൻ വക്താവ്​ അബ്​ദുൽ ഖഹാർ ബൽഖി പറഞ്ഞു.

ഇത്​ പുതിയ ബന്ധത്തി​െൻറ തുടക്കമാണെന്നും മറ്റു രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ബൽഖി കൂട്ടിച്ചേർത്തു.

സ്​ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ നിലപാട്​ മാറ്റാതെ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന്​ ജി7 ഉച്ചകോടിയിൽ വെച്ച്​ ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്​ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡോ. മലാലയെയും പ്രാദേശിക ടെലിവിഷൻ അവതാരകയെയും താലിബാൻ വീട്ടിൽ റെയ്​ഡ്​ നടത്തി അറസ്​റ്റ്​ ചെയ്​തിരുന്നു.

താലിബാനുമായി യു.എൻ പ്രതിനിധിയും ചർച്ച നടത്തി

ഐക്യരാഷ്​ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്‍റെ നേതൃത്വത്തിൽ​ താലിബാനുമായി ചർച്ച നടത്തി. താലിബാൻ സർക്കാറിലെ സാംസ്​കാരിക വകുപ്പ്​ മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായാണ്​ യു.എൻ സംഘം ചർച്ച നടത്തിയത്​​. അഫ്​ഗാൻ ജനതയുടെ സുരക്ഷക്കും സ്​ഥിരതയു​ള്ള അഫ്​ഗാനു വേണ്ടിയും അന്താരാഷ്​ട്ര സമൂഹവും താലിബാനും ഒരുമിച്ച്​ പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോധ്യപ്പെട്ടതായി യു.എൻ സംഘം അറിയിച്ചു. അഫ്​ഗാൻ ജനതക്ക്​ സഹായം സാധ്യമാക്കുന്നതിന്​ അന്താരാഷ്​ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ താലിബാന്​ ബോധ്യപ്പെട്ടതായും യു.എൻ സംഘം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfganistan
News Summary - Taliban leaders meet with UK, Iran delegations amid economic woes
Next Story