Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​താനിൽ...

അഫ്​ഗാനിസ്​താനിൽ സ്​ത്രീകൾക്കു നേരെയുള്ള താലിബാൻ അടിച്ചമർത്തൽ ഹൃദയഭേദകം –യു.എൻ മേധാവി

text_fields
bookmark_border
Antonio Guterres
cancel

യുനൈറ്റഡ്​ നാഷൻസ്​​/ഓട്ടവ: അഫ്​ഗാനിസ്​താനിൽ സ്​ത്രീകൾക്കു നേരെ താലിബാൻ നടത്തുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച്​ യു.എൻ മേധാവി. പിടിച്ചെടുത്ത മേഖലകളിൽ സ്​ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കു നേരെ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുന്നുവെന്ന വാർത്തകൾ ഹൃദയഭേദകമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസ്​ പ്രതികരിച്ചു.

മനുഷ്യാവകാശങ്ങൾക്കു ​മേൽ താലിബാൻ നടത്തുന്ന കൈയേറ്റത്തെക്കുറിച്ച്​ അ​ഫ്​ഗാനിൽ നിന്ന്​ പുറത്തുവരുന്ന വാർത്തകൾ അസ്വസ്​ഥതയുണ്ടാക്കുന്നു. പ്രത്യേകിച്ച്, അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി നേടിയ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഭീതിജനകമാണ്. സായുധസംഘം അന്താരാഷ്​ട്ര നിയമങ്ങൾ കാറ്റിൽ പറത്തി സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍​ യുദ്ധക്കുറ്റമാണെന്നും ഗു​ട്ടെറസ്​ പറഞ്ഞു. സ്​ത്രീകളും മാധ്യമപ്രവർത്തകരുമാണ്​ പ്രധാനമായും താലിബാ​െൻറ ലക്ഷ്യം.

അതിനിടെ, അഫ്​ഗാനിസ്​താനിൽ താലിബാ​െൻറ അടിച്ചമർത്തലിൽ നിന്ന്​ വനിത നേതാക്കളും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ 20,000 ത്തിലേറെ ആളുകളെ സ്വീകരിക്കാൻ തയാറെടുത്ത്​ കാനഡ. കനേഡിയൻ സർക്കാറിെൻറ സഹായികളായി പ്രവർത്തിച്ച അഫ്​ഗാനികളെയും കുടുംബങ്ങളെയും ഏറ്റെടുക്കുന്നതിന്​ പിന്നാലെയാണിതെന്ന്​ കുടിയേറ്റ മ​ന്ത്രി മാർകോ മെൻഡിസിനോ

പറഞ്ഞു. താലിബാൻ കൂടുതൽ മേഖലകൾ കീഴടക്കുന്നതോടെ അഫ്​ഗാൻ പൗരന്മാരുടെ ജീവിതം ഭീഷണിയിലാകും. അതിനാൽ താലിബാ​െൻറ ഭീഷണി ​ഏറ്റവും കൂടുതൽ നേരിടുന്നവരെ രാജ്യത്തെത്തിക്കാനാണ്​ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanUN chief
News Summary - Taliban imposing ‘horrifying’ human rights curbs, UN chief warns
Next Story