Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'മികച്ച പോരാളികൾ,...

'മികച്ച പോരാളികൾ, ആയിരം വർഷമായി പോരാടുന്നു'; താലിബാനെ പുകഴ്​ത്തി ഡൊണാൾഡ്​ ട്രംപ്​

text_fields
bookmark_border
‘Taliban have been fighting for 1000 years’, Donald Trump
cancel

താലിബാനെ വാനോളം പുകഴ്​ത്തി മുൻ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. താലിബാൻ മികച്ച പോരാളികളാണെന്നും സാമർഥ്യമുള്ളവരാണെന്നുമാണ്​ ട്രംപ്​ ഫോക്​സ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ പറയുന്നത്​. '1000 വർഷമായി താലിബാൻ പോരാടുന്നതായും ചർച്ചകളിൽ മികവ്​ പുലർത്തിയിരുന്നതായും' ട്രംപ്​ കൂട്ടിച്ചേർത്തു. ട്രംപി​െൻറ ഭരണകാലത്ത്​ താലിബാനുമായി നിരവധിതവണ അമേരിക്ക ചർച്ചകൾ നടത്തിയിരുന്നു. ഇൗ ചർച്ചകളുടെ തുടർച്ചയായാണ്​ അമേരിക്ക അഫ്​ഗാനിൽ നിന്ന്​ പുറത്തുകടക്കുന്നത്​.

അഫ്​ഗാൻ പ്രതിസന്ധിക്ക് കാരണം നിലവിലെ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനാണെന്നും ട്രംപ്​ കുറ്റപ്പെടുത്തി. അഫ്​ഗാനിസ്ഥാൻ പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്ന് ട്രംപ് പറഞ്ഞു. ത​െൻറ ഭരണകാലത്ത് അഫ്​ഗാൻ സർക്കാരിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്​തുവെന്നും മുൻ അമേരിക്കൻ പ്രസിഡൻറ്​ അവകാശപ്പെട്ടു. അഫ്​ഗാനിസ്ഥാനിൽ നിന്ന്​ പിൻമാറിയതല്ല, പിൻമാറിയ രീതിയാണ്​ തെറ്റായതെന്നും ട്രംപ് പറഞ്ഞു.

'ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ പത്തിരട്ടി ശക്​തിയിൽ തിരിച്ചടിക്കുമെന്ന്​'താലിബാൻ നേതാവ് മുല്ല അബ്​ദുൽ ഗനി ബരാദറിന്​ താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ്​ പറഞ്ഞു. ട്രംപി​െൻറ ഇൻറർവ്യൂ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപേർ ട്രംപിനെ വിമർശിച്ചും പരിഹസിച്ചും ര​ംഗത്ത്​ എത്തിയിട്ടുണ്ട്​.

അതേസമയം അഫ്​ഗാനിസ്​താനിലെ ഇന്ത്യൻ കോൺസ​ുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തി​. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ​ുലേറ്റുകളിലാണ്​ താലിബാൻ പരിശോധന നടത്തിയയെന്ന്​ സർക്കാർ വൃത്തങ്ങൾ വെളിപ്പെട​ുത്തി. ഓഫീസിലെ​ വിവിധ രേഖകൾ പരിശോധിക്കുകയും കോൺസുലേറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്​തിട്ടുണ്ട്​. ബുധനാഴ്ചയാണ്​ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയതെന്ന്​ ​അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ​ ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.

അധികാരമേറ്റെടുത്തതിന്​ പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാൻ നിർത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ്​ കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവൻ വ്യാപാര ഇടപാടുകളും മരവിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibaninterviewDonald TrumpAfghanistan
Next Story