Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാന്തഹാറിലെ...

കാന്തഹാറിലെ വിമാനത്താവളത്തിന്​നേരെ താലിബാൻ ആ​ക്രമണം

text_fields
bookmark_border
കാന്തഹാറിലെ വിമാനത്താവളത്തിന്​നേരെ താലിബാൻ ആ​ക്രമണം
cancel

കാബൂൾ: അഫ്​ഗാനിൽ ആക്രമണം ശക്തമാക്കി താലിബാൻ. കാന്തഹാറിലെ വിമാനത്താവളം കേന്ദ്രീകരിച്ച്​ താലിബാൻ നടത്തിയ റോക്കറ്റാക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു.

ആക്രമണത്തെ തുടർന്ന്​ ഞായറാഴ്​ച പുലർച്ച കാന്തഹാറിൽനിന്നുള്ള വിമാന സർവിസുകൾ നിർത്തിവെച്ചു. റോക്കറ്റാക്രമണത്തിൽ വിമാനത്താവളത്തിലെ റൺവേ പൂർണമായി തകർന്നതായി വിമാനത്താവള മേധാവി മസൂദ്​ പഷ്​തൂൺ അറിയിച്ചു.

കാന്തഹാർ വിമാനത്താവളം കേന്ദ്രീകരിച്ച്​ ശത്രുക്കൾ തങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തുന്നതിനാലാണ്​ റോക്കറ്റാക്രമണം നടത്തിയതെന്നാണ്​ താലിബാ​െൻറ ന്യായീകരണം.

കഴിഞ്ഞ ദിവസം അഫ്​ഗാനിസ്​താനിലെ ​യു.എൻ ഓഫിസിനു നേരെയും താലിബാൻ ആക്രമണം നടത്തിയിരുന്നു. സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

അഫ്​ഗാനിലെ താലിബാൻ ആക്രമണത്തിൽ 2400ലേറെ തദ്ദേശവാസികൾ കൊല്ലപ്പെ​ട്ടെന്നാണ്​ യു.എൻ റിപ്പോർട്ട്​. മേയ്​ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ്​ ഇ​ത്രയധികം പേർ കൊല്ലപ്പെട്ടത്​. കാന്തഹാർ ഉൾപ്പെടെ പ്രദേശങ്ങളിൽ താലിബാൻ പിടിമുറക്കിയ സാഹചര്യത്തിൽ ആയിരങ്ങളാണ്​ കുടുംബത്തോടെ പലായനം ചെയ്യുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanTaliban Attack
News Summary - Taliban continue attacks on three major cities
Next Story