Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൈസ്കൂൾ...

ഹൈസ്കൂൾ പ​രീ​ക്ഷ​യെഴുതാൻ പെൺകുട്ടികൾക്ക് താലിബാന്‍റെ അനുമതി

text_fields
bookmark_border
ഹൈസ്കൂൾ പ​രീ​ക്ഷ​യെഴുതാൻ പെൺകുട്ടികൾക്ക് താലിബാന്‍റെ അനുമതി
cancel

കാ​ബൂ​ൾ: ഹൈ​സ്കൂ​ൾ ഗ്രാ​ജ്വേ​ഷ​ൻ പ​രീ​ക്ഷ​യെഴുതാൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​മെ​ന്ന് താ​ലി​ബാ​ൻ. അ​ഫ്ഗാ​നി​ലെ 31 പ്ര​വി​ശ്യ​ക​ളി​ൽ ​ശൈ​ത്യ​കാ​ല അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക കു​റി​പ്പി​ലാ​ണ് ഇക്കാര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, എ​ത്ര കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം താ​ലി​ബാ​ൻ അ​ഫ്ഗാ​നി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം കൗ​മാ​ര​ക്കാ​രി​ക​ളെ ക്ലാ​സ് മു​റി​ക​ളി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പ​രീ​ക്ഷ ആ​രം​ഭി​ച്ച​താ​യി കാ​ബൂ​ൾ എ​ജു​ക്കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ഇ​ഹ്സാ​നു​ല്ല കി​താ​ബ് പ​റ​ഞ്ഞു. അ​​തേ​സ​മ​യം, ഒ​രു വ​ർ​ഷം മു​ഴു​വ​ൻ ആ​ശ​ങ്ക​യി​ൽ ക​ഴി​ഞ്ഞശേഷം ടെ​ക്സ്റ്റ് ബു​ക്കി​ന്റെ ഒ​രു പേ​ജ് പോ​ലും വാ​യി​ക്കാ​ൻ ക​ഴി​യാ​തെ​ എ​ങ്ങ​നെ പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്ന് കാ​ബൂ​ൾ സ്വ​ദേ​ശി​നി​യും 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ന​ജേ​ല ചോ​ദി​ച്ചു. 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് 14 പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഒ​രു ദി​വ​സ​മാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നും ഓ​രോ വി​ഷ​യ​ത്തി​ലും 10 ചോ​ദ്യ​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​തെ​ന്നും കാ​ബൂ​ൾ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Taliban allow high school graduation exams for Afghan girls
Next Story