Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിർത്തിയിട്ട ലോറി...

നിർത്തിയിട്ട ലോറി തെന്നിയിറങ്ങി പാളത്തിൽ; തായ്​വാൻ സാക്ഷിയായത്​​ വൻ ട്രെയിൻ ദുരന്തത്തിന്​- മാപ്പുപറഞ്ഞ്​ ലോറി ഉടമ

text_fields
bookmark_border
നിർത്തിയിട്ട ലോറി തെന്നിയിറങ്ങി പാളത്തിൽ; തായ്​വാൻ സാക്ഷിയായത്​​ വൻ ട്രെയിൻ ദുരന്തത്തിന്​- മാപ്പുപറഞ്ഞ്​ ലോറി ഉടമ
cancel

തായ്​പെ: ​വെള്ളിയാഴ്ചയുണ്ടായ തായ്​വാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന നാട്ടുകാരോടും ദുരന്തത്തിനിരയായവരുടെ ബന്ധുക്കളോടും മാപ്പുപറഞ്ഞ്​ ലോറി ഉടമ. അരികിൽ നിർത്തിയിട്ട ലോറി അപ്രതീക്ഷിതമായി പാളത്തിലേക്ക്​ ഇടിച്ചിറങ്ങിയതിനെ തുടർന്നായിരുന്നു തൊട്ടുപിറകെയെത്തിയ ട്രെയിൻ പാളംതെറ്റി മറിഞ്ഞത്​. ദുരന്തത്തിൽ 50 പേർ മരിക്കുകയും 200ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അതുവരെയും വലിയ പ്രശ്​നങ്ങളില്ലാതെ റെയിലിനരികിൽ വി​ശ്രമിച്ച ലോറി പൊടുന്നനെ തെന്നിനീങ്ങി ട്രാക്കിൽ ചെന്നുനിൽക്കു​േമ്പാൾ 250 മീറ്റർ മാത്രം അകലെയായിരുന്നു ​െട്രയിൻ. ബേക്കിടാനാകാതെ ലോറിയിൽ ഇടിച്ച്​ പാളം തെറ്റിയതോടെ സംഭവിച്ചത്​ വൻ ദുരന്തം.

ലോറി നിർത്തിയിടു​േമ്പാൾ എമർജൻസി ബ്രേക്കിടാത്തതാണോ വില്ലനായതെന്ന്​ അന്വേഷിച്ചുവരികയാണ്​. ഡ്രൈവർ ലീ യി ഹിസിയാങ്​ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്​. ഇയാൾക്ക്​ നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പിന്നീട്​ റദ്ദാക്കി വീണ്ടും കസ്റ്റഡിയിലെടുത്തു.

തലസ്​ഥാന നഗരമായ തായ്​പെയിൽനിന്ന്​ തായ്​തുങ്ങിലേക്ക്​ പോകുന്ന ട്രെയിൻ ഹുവാലിയനിൽവെച്ചാണ്​ ദുരന്തത്തിനിരയായത്​. അവധിനാളുകൾക്ക്​ തൊട്ടുമുമ്പ്​ കുടുംങ്ങൾ കൂട്ടമായി യാത്ര ചെയ്​ത ട്രെയിനായതിനാൽ വൻ തിരക്കാണ്​ അനുഭവപ്പെട്ടിരുന്നത്​. ദുരന്തത്തെ തുടർന്ന്​ തായ്​വാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ലോറി ഇടിച്ചുകയറിയ സംഭവവുമായി ബ​ന്ധപ്പെട്ട്​ തായ്​വാൻ ഗതാഗത മന്ത്രി രാജിവെച്ചിരുന്നു.

Show Full Article
TAGS:Taiwan train crash 
News Summary - Taiwan train crash: Lorry boss offers 'deep remorse'
Next Story