ചൈനീസ് യുദ്ധവിമാനങ്ങൾ ദ്വീപിനു സമീപം പറന്നതായി തായ്‍വാൻ
text_fieldsതായ്പെയ് സിറ്റി: തായ്‌വാന് സമീപം 36 ഫൈറ്റർ ജെറ്റുകളും ബോംബറുകളും ചൈന പറത്തിയെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അ. തായ്‌വാൻ കടലിടുക്കിലെ മീഡിയൻ ലൈനിലൂടെ പത്ത് വിമാനങ്ങൾ പറന്നതായി മന്ത്രാലയം പറഞ്ഞു. ഇതിൽ ആറെണ്ണം ഷെൻയാങ് ജെ-11, നാല് ജെ-16 വിമാനങ്ങളുമാണ്. ദ്വീപ് ഒരിക്കലും ചൈനയുടെ ഭാഗമല്ല. എന്നാൽ ബലപ്രയോഗത്തിലൂടെ തായ്‍വാൻ പിടിച്ചെടുക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.
തായ്‌വാനെതിരെയുള്ള പ്രവർത്തനങ്ങൾ ഷി ജിൻപിങ് സർക്കാർ ശക്തമാക്കിയിരിക്കുകയാണ്. ദ്വീപിന് സമീപം യുദ്ധവിമാനങ്ങളും ബോംബറുകളും അയക്കുകയും കടലിലേക്ക് മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസംനാല് ചെങ്‌ഡു ജെ-10 യുദ്ധവിമാനങ്ങൾ, ഒരു വൈ-8 ആന്റി സബ്‌മറൈൻ യുദ്ധവിമാനം, മൂന്ന് എച്ച്-6 ബോംബറുകൾ എന്നിവ ദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് തായ്‌വാൻ സൈന്യം കണ്ടെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. മൂന്ന് ചൈനീസ് ഡ്രോണുകളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.