ചൈനയുടെ ഭീഷണിക്കിടെ സേനാഭ്യാസവുമായി തായ്‍വാനും
text_fieldsഎഫ്-16 വി യുദ്ധവിമാനം പറക്കലിന് സജ്ജമാക്കുന്ന തായ്‍വാൻ സൈനികർ
തായ്പെയ് സിറ്റി: ചൈന ഉയർത്തുന്ന സൈനിക ഭീഷണികൾക്കിടെ അത്യാധുനിക യുദ്ധവിമാനങ്ങൾ അണിനിരത്തി തായ്‍വാന്റെ സൈനിക പ്രകടനം. തായ്‍വാൻ കടലിടുക്കിൽ ദിവസങ്ങൾ നീണ്ട വ്യോമ- നാവിക പ്രദർശനം നടത്തി ചൈന ഭീഷണി ശക്തമാക്കിയതിന് മറുപടിയെന്നോണമാണ് ബുധനാഴ്ച രാത്രി എഫ്-16 വി യുദ്ധവിമാനങ്ങളുമായി തായ്‍വാൻ പ്രകടനം നടത്തിയത്. യു.എസ് നിർമിത കപ്പൽവേധ മിസൈൽ വഹിച്ച യുദ്ധ വിമാനം ചൈന ആക്രമണം നടത്തിയാൽ ഉപയോഗിക്കാനാവും.
കഴിഞ്ഞ ദിവസങ്ങളിൽ തായ്‍വാൻ അതിർത്തി കടന്നും ചൈനയുടെ യുദ്ധ വിമാനങ്ങൾ എത്തിയത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. തായ്‍വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്.യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്കു പിറകെ കൂടുതൽ അമേരിക്കൻ സഭാംഗങ്ങൾ തായ്‍വാനിലെത്തിയതോടെ ചൈന മേഖലയിൽ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്.