ഇന്ത്യക്ക് വിട്ടുനൽകരുത്; തഹാവുർ റാണ സുപ്രീംകോടതിയിൽ
text_fieldsവാഷിങ്ടൺ: ഇന്ത്യക്ക് വിട്ടുനൽകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവുർ റാണ യു.എസ് സുപ്രീംകോടതിയിൽ. ഓരേ കേസിൽ രണ്ടു തവണ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയൻ പൗരനായ റാണ ഹരജി നൽകിയത്. യു.എസിലെ സാൻ ഫ്രാൻസിസ്കോയിലുള്ള നോർത്ത് സർക്യൂട്ട് അപ്പീൽ കോടതിയടക്കം ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 17നാണ് കോടതി ഹരജി വീണ്ടും പരിഗണിക്കുക. ഇന്ത്യക്ക് വിട്ടുനൽകാതിരിക്കാൻ റാണയുടെ അവസാന നിയമ പോരാട്ടമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

