സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനുമുള്ള ഉറപ്പ്, മാധ്യമ സ്വാതന്ത്ര്യം ഹനിക്കില്ല; സിറിയയിൽ താൽകാലിക ഭരണഘടന പ്രഖ്യാപിച്ച് ഇടക്കാല പ്രസിഡന്റ്
text_fieldsഡമസ്കസ്: സിറിയയിൽ താൽകാലിക ഭരണഘടന പ്രഖ്യാപിച്ച് ഇടക്കാല പ്രസിഡന്റ്. ഇനിയുള്ള അഞ്ച് വർഷം ഈ ഭരണഘടന അനുസരിച്ചായിരിക്കും സിറിയയുടെ ഭരണം. ഭരണഘടന പ്രഖ്യാപനം സിറിയയുടെ പുതിയ ചരിത്രപ്പിറവിക്ക് തുടക്കം കുറിക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അഹ്മദ് അൽ ഷാറ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഭരണഘടനാ പ്രഖ്യാപനത്തിന്റെ കരട് തയാറാക്കാൻ അൽ ഷാറ സമിതിയെ നിയോഗിച്ചത്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ അവകാശവും മാധ്യമങ്ങൾക്ക് ആവിഷ്‍കാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നു.
ബശ്ശാറുൽ അസദിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ താഴെയിറക്കി സിറിയയിൽ വിമതർ ഭരണത്തിൽ വന്ന് മൂന്നു മാസത്തിന് ശേഷമാണ് ഭരണഘടന പ്രഖ്യാപണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ സിറിയയാണ് ഇനിയുണ്ടാവുകയെന്നും അൽ ഷാറ പ്രഖ്യാപിച്ചു. സിറിയയുടെ ഒരു പുതിയ ചരിത്രത്തിന് ഈ ഭരണഘടന പ്രഖ്യാപനം തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കുന്നു. അടിച്ചമർത്തലുകളെ നീതികൊണ്ടും കഷ്ടപ്പാടുകളെ കരുണകൊണ്ടും മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണമേറ്റെടുത്ത ഉടൻ വിമതർ അസദ് കാലഘട്ടത്തിലെ ഭരണഘടന റദ്ദാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. പുതിയ ഭരണഘടനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് മാത്രമാണ് അധികാരമുള്ളത്. അതുപോലെ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മുസ്‍ലിമായിരിക്കും. നിയമനിർമാണത്തിന്റെ പ്രധാന ഉറവിടം ഇസ്‍ലാമിക നിയമശാസ്ത്രവുമായിരിക്കും.
പുതിയ ഭരണാധികാരികൾ മുമ്പ് അസദ് കാലഘട്ടത്തിലെ ഭരണഘടന റദ്ദാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ബശ്ശാർ സർക്കാറിന്റെ കാലത്ത് നടന്ന കുറ്റകൃത്യങ്ങളെ തള്ളിപ്പറയുന്നതും പ്രശംസിക്കുന്നതിനും രാജ്യത്ത് നിരോധനമുണ്ട്.
എല്ലാ നിയമനിർമാണങ്ങളുടെയും കരട് തയ്യാറാക്കാൻ പ്രസിഡന്റ് നിയമിക്കുന്ന മൂന്നിലൊന്ന് അംഗങ്ങളെ പീപിൾസ് അസംബ്ലി ചുമതലപ്പെടുത്തും. പുതിയ ഭരണഘടന പ്രകാരം, നിയമസഭക്ക് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ കഴിയില്ല. അതുപോലെ പ്രസിഡന്റിന് ഒരു നിയമസഭാംഗത്തെയും പിരിച്ചുവിടാനും കഴിയില്ല.
സിറിയയിൽ ഭരണം പിടിച്ചെടുത്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടാകുന്നത്. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിമത സർക്കാർ സിറിയൻ ഭരണഘടന റദ്ദാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.