Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയൻ നഗരമായ ഡമാസ്കസിൽ ഇസ്രായേൽ വ്യോമാക്രമണം; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
സിറിയൻ നഗരമായ ഡമാസ്കസിൽ ഇസ്രായേൽ വ്യോമാക്രമണം; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
cancel

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയൻ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ചപുലർച്ചെ 12.30ഓടെയായിരുന്നു ആക്രമണമെന്ന് സന ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അപ്പാർട്ട്മെന്റ് തകർന്നതായി റിപ്പോർട്ടുണ്ട്.

തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണം സംബന്ധിച്ച് ഇസ്രായേലിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഡമാസ്കസിൽ ഇത് ആദ്യമായല്ല ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടാവുന്നത്. അതേസമയം, ഫെബ്രുവരി ആറിന് ഭൂകമ്പമുണ്ടായതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നത്.

ഇതിന് മുമ്പ് സിറിയൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇതേതുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Syrian state media: Israel airstrikes kill 5 in Damascus
Next Story