Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോംബ് സ്ഫോടന...

ബോംബ് സ്ഫോടന ഗൂഢാലോചനക്കേസ്; സിറിയൻ അഭയാർഥിക്ക് 17 വർഷം തടവ് വിധിച്ച് യു.എസ് കോടതി

text_fields
bookmark_border
u.s court
cancel

വാഷിംങ്ടൺ: പിറ്റ്സ്ബർഗിലെ ക്രിസ്ത്യൻ പള്ളിയിൽ ബോംബ് സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സിറിയൻ അഭയാർഥിയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചു. മുസ്തഫ മൗസബ് അലോമെർ (24) നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സിറിയയിൽ ജനിച്ച അലോമർ 2016-ലാണ് അമേരിക്കയിൽ എത്തിയത്. 2019-ൽ ഇയാൾ ലെഗസി ഇന്റർനാഷണൽ ആരാധനാലയത്തിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ എങ്ങനെ നിർമിക്കാമെന്നതും ഉപയോഗിക്കാമെന്നതും സംബന്ധിച്ച് ഐ.എസ് അനുഭാവിയാണെന്ന് കുരുതി എഫ്.ബി.ഐ ഏജന്റിന് അലോമർ നിർദേശങ്ങൾ നൽകിയിരുന്നു. നൈജീരിയയിൽ ഐ.എസിനെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് പള്ളി ആക്രമിക്കാൻ പദ്ധതിയിട്ടത്.

ശിക്ഷ വിധിക്കപ്പെട്ട സമയത്ത് അലോമർ സഭാപാലകരോടും സമൂഹത്തോടും സർക്കാരിനോടും മാപ്പു പറഞ്ഞു. 'എന്റെ കുറ്റകൃത്യത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ ഞാൻ ഐ.എസിനെ പിന്തുണയ്ക്കുന്നില്ല' -അലോമർ പറഞ്ഞു.

Show Full Article
TAGS:Syriarefugeechurchbomb
News Summary - Syrian refugee gets 17 years in prison in US church bomb plan case, apologises in court: 'I no longer support ISIS'
Next Story